Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drugs

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍പന; 16 കച്ചവടക്കാർക്ക് 13,800 പിഴ

മലപ്പുറം: കേന്ദ്ര പുകയില ഉല്‍പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൻറെ നടപടി. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതും കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച കുന്നുമ്മല്‍, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്പരിസരത്തെ 16 കച്ചവടക്കാര്‍ക്കെതിരെയാണ് […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി സ്വദേശി എ ലിജീഷിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലാക്കി മറ്റ് വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വിദേശത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ദിവസങ്ങൾക്ക് മുൻപ് […]
Read more

ഒഡിഷയിൽ നിന്ന് തിരുവനന്തുപുരത്തേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപ്പനയ്ക്കായി കഞ്ചാവെത്തിച്ച യുവാവ് പിടിയിൽ. കുന്നത്തുകാല്‍ വണ്ടിത്തടം ജംഗ്ഷനിൽ വച്ചാണ് കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവ് എക്സൈസിന്‍റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി വിഷ്ണുവില്‍ നിന്ന് 2.600 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവ് മലയിന്‍കീഴ് ഭാഗത്തേയ്ക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി വലയിലായത്. വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസ് തീരുമാനം. […]
Read more

2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവുമായി ഡോക്ടർ പിടിയിൽ

കൊച്ചി: എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് പിടിയിലായത്. ഇയാൾ കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തു.
Read more

രാസലഹരിയുമായി പിടിയിൽ മൂവർ സംഘം

സുല്‍ത്താന്‍ബത്തേരി: ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയില്‍ വലിയ അളവില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. കോഴിക്കോട് സ്വദേശികളായ കെ. അഭിലാഷ്, അദീബ് മുഹമ്മദ് സാലിഹ്, അബ്ദുള്‍ മഷൂദ് എന്നിവരാണ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. കര്‍ണാടക ഭാഗത്തുനിന്നും സഞ്ചരിച്ച കെ.എല്‍ 56 എക്‌സ് 6666 നമ്പറുള്ള ഐ20 കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 53.48 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ […]
Read more

വാട്സ്ആപ്പ് വഴി കഞ്ചാവ് വില്‍പന നടത്തിയ 56കാരൻ പിടിയില്‍

മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പനയ്ക്കായി ശ്രമിച്ച മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്റെ പിടിയിലായി. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പിടിയിലായത്. ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ സുജിത്ത്, നിർമൽ, സീനിയര്‍ സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ടോണി, ശ്രീജേഷ് ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയുടെ കൈയില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. […]
Read more

വിമാനത്താവള പരിസരത്ത് കഞ്ചാവ് കച്ചവടം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നിന്ന് 1.6 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിൽ നിന്നും എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് ജലങ്കി സ്വദേശിയായ ഫറൂഖ് ആണ് പിടിയിലായത്. ചോട്ടു എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളി വിമാനത്താവളത്തിന് സമീപം കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി വാപ്പാലശേരിയിൽ നിന്ന് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടിയിലാകുന്നത്. ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളിൽ […]
Read more

മലപ്പുറത്ത് ലഹരികടത്താൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി; മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലഹരി കടത്തിനായി ഉപയോഗിച്ച സംഘത്തിലെ മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനായി കുട്ടികളെ ഉപയോഗിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിലെ മുഖ്യപ്രതി ഷാനിദിനുവേണ്ടി അന്വേഷണം തുടരുകയാണ്.വാഴേങ്കട ബിടാത്തി ചോറമ്പറ്റ മുഹമ്മദ് റാഷിദ്, ചെർപ്പുളശേരി കാളിയത്ത്പടി വിഷ്ണു, കാറൽമണ്ണ പുതുപഴനി അശ്വിൻ എന്നിവരാണ്. ഇവർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 13 മുതൽ 23 വരെ വിവിധ ദിവസങ്ങളിൽ […]
Read more

ലോഡ്ജ് മുറിയിൽ സ്ത്രീ ഉൾപ്പടെ മൂന്നു പേരെ ലഹരിയുമായി പിടികൂടി

മണ്ണാർക്കാട്: ലോഡ്ജ് മുറിയിൽ നിന്നും എം.ഡി.എം.എ, കഞ്ചാവ്, ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, ലൈംഗിക ഉത്തേജക മരുന്ന് തുടങ്ങിയവയുമായി യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്നാണ് മണ്ണാർക്കാട് പൊലീസ് സംഘം ഇവരെ പിടികൂടിയത്. മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25ഓടെ ആശുപത്രിപ്പടിയിലെ ഒരു ലോഡ്ജിൽ റെയ്ഡ് നടത്തുകയായിരുന്നു. മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ: മണ്ണാർക്കാട് തെങ്കര മണലടി സ്വദേശിയായ അപ്പക്കാടൻ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ. മൂവരും ലഹരി ഉപയോഗത്തിലും വിൽപനയിലും ഉൾപ്പെട്ടവരാണ് […]
Read more

ആഡംബര കാറിൽ ലഹരികടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. പിടിയിലായത് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്‌ലാം, സാഹിൽ മണ്ഡൽ, അബ്ദുൽ കുദ്ദൂസ് എന്നിവരാണ്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഓഡിഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയത്. അതിനായി വാടകയ്ക്കെടുത്ത ആഡംബര കാറിൽ വ്യാജ കേരള റജിസ്ട്രേഷൻ പ്ലേറ്റ് സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer