Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drugs

കൊണ്ടോട്ടിയിൽ 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്യുകയായിരുന്നു. ബം​ഗാളിൽ പോയി മടങ്ങുമ്പോൾ ലഹരിയുമായാണ് നസീറുൾ എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. ഏറെക്കാലമായി മലപ്പുറം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ പോയി മടങ്ങിയെത്തുമ്പോൾ ആണ് ഇയാളെ ബ്രൗൺഷുഗറുമായി പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. എഎസ്‌പി കാർത്തിക് ബാലകുമാർ, സിഐ […]
Read more

14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചീലപ്പാറ സ്വദേശി വിഷ്ണു ഭവനിൽ വിവേക് ആണ് അറസ്റ്റലിയാത്. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽ വിവേക് മോഹന്‍റെ വീട്ടിൽ നിന്നുമാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. പേയാടുള്ള ആൾത്താമസമില്ലാത്ത വീ‌ട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘം എത്തിയപ്പോഴേക്കും വീട്ടുടമ വിവേക് മോഹൻ സംഭവ സ്ഥലത്ത് […]
Read more

കണ്ണൂരിൽ എം.ഡി.എം.എയുമായി സോഷ്യൽ മീഡിയ താരം അറസ്റ്റിൽ

കണ്ണൂർ: സോഷ്യൽ മീഡിയയിൽ ‘ബുള്ളറ്റ് ലേഡി’ എന്ന പേരിൽ അറിയപ്പെടുന്ന യുവതിയെ മയക്കുമരുന്നുമായി പയ്യന്നൂർ എക്സൈസ് സംഘം പിടികൂടി. മുല്ലക്കോട് സ്വദേശിനി നിഖിലയാണ് (30) നാല് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. ബുള്ളറ്റിലുള്ള യാത്രകളും സാഹസിക പ്രകടനങ്ങളും വഴി ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് നിഖില. ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. പയ്യന്നൂരിൽ വെച്ച് യുവതി സഞ്ചരിച്ച […]
Read more

കുവൈത്തിൽ 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. രാജ്യത്ത് ലഹരിമരുന്ന് കടത്തിനെതിരെ വധശിക്ഷയും ജീവപര്യന്തം തടവും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ ആഴ്ചയിലാണ് ഈ അറസ്റ്റ് നടന്നത്. പിടിച്ചെടുത്ത മരുന്നുകൾ വിതരണത്തിനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ലഹരിമരുന്ന് ഭീഷണി തടയാൻ രാജ്യവ്യാപകമായി […]
Read more

21.37 ​ഗ്രാം എംഎഡിഎംഎ യുമായി നാലുപേർ പിടിയിൽ

തിരുവനന്തപുരം: നിരോധിധ ലഹരിമരുന്നുകളുമായി നിരവധി ക്രിമിനൽകേസുകളിലെ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് , അനുജൻ ഷമീർ , കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ , മുഫാസിൽ എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 21.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വെട്ടുറോഡ് ഭാഗത്ത് വെച്ച് ഓട്ടോ തടഞ്ഞാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതികളായ […]
Read more

വാളയാറിൽ നിന്ന് കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവ്

പാലക്കാട്: വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോയെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി ശ്രീദേവിന് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2018 ജനുവരി 30 നാണ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹന പരിശോധനക്കിടെ തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി ഇരുവരെയും […]
Read more

മലപ്പുറം കൊണ്ടോട്ടിയിൽ 153  ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക്  ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ 153  ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക്  ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് കൊമ്മേരി ആനന്ദം ബസാർ സുബിൻ (39) നെ ആണ് കൊണ്ടോട്ടി പോലീസും ഡാൻസാഫും കോഴിക്കോട് വച്ച് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 6ന് ഐക്കര പടി കണ്ണം വെട്ടി കാവിൽ വച്ച്  വൻ രാസ ലഹരി വേട്ട, കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. അരൂർ സ്വദേശി സ്വദേശി എട്ടൊന്നിൽ ഷഫീഖ് 35 വാഴക്കാട്  സ്വദേശി […]
Read more

മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡിൽ ചാവനശ്ശേരി വിട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്. 2025 ഒക്ടോബർ മൂന്നാം തിയ്യതി കൊണ്ടോട്ടി ചുങ്കത്തെ ഓടക്കൽ അഫ്സൽ അലിയുടെ പൂളക്കത്തൊടിയിലെ വീട്ടിൽ DANSAF ഉം കൊണ്ടോട്ടി പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി അഫസൽ അലി പിടിയിലായത്  3.86 KG കഞ്ചാവും  35 ഗ്രാം […]
Read more

മരുന്നുകളുടെ ഗുണ നിലവാരം ; മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്

ആലപ്പുഴ: ഡ്രഗ്സ് കൺഡ്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണ നിലവാരം ഇല്ലന്ന് കണ്ടെത്തിയ മരുന്നുകളിൽ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും ഉണ്ടെന്ന മനോരമയുടെയുടെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂറ്റിക്കൽ ലിമിറ്റഡ് ( KSDP) ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.  ഡ്രഗ്സ് കണ്ട്രോൾ നടത്തിയ പരിശോധനയിൽ പ്രേമേഹ രോഗികൾ കഴിക്കുന്ന ഗ്ലിമി പ്രൈഡ് എന്ന ഗുളിക കൃത്യസമയത്ത് വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ലയെന്നാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ ഇത് ഉൽപ്പാദനത്തിന്റെയോ, ഗുണ നിലവാര പ്രശ്നമോ ഉള്ളതിനലായിരുന്നില്ല. […]
Read more

2,500 കോടിയുടെ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരൻ പിടിയിൽ

ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ പവൻ താക്കൂറിനെ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അറിയിച്ചു. 2024-ൽ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ 82 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതിയാണ് താക്കൂർ. ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന ഈ മയക്കുമരുന്ന് കപ്പൽ വഴി രാജ്യത്ത് കടത്തിയ ശേഷം ട്രക്കിൽ തലസ്ഥാനത്തേക്ക് എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിതരണം നടത്തുന്നതിനായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുമ്പോഴാണ് ശേഖരം പിടികൂടിയത്. ഇതോടൊപ്പം, […]
Read more

Recent News

Advertisement
WhiteswanTV Footer