സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: E P Jayarajan

ഇതാണ് എൻ്റെ ജീവിതം’, ഇ പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഡിസി ബുക്സ് ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പേരിൽ ഇപിയുടെ ആത്മകഥ പുറത്തിറക്കാൻ ശ്രമിക്കുകയും, അതിലെ ചില ഭാഗങ്ങൾ വിവാദമാവുകയും ചെയ്തിരുന്നു. […]
Read more

ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ

കണ്ണൂർ: ദിവ്യ എസ് അയ്യർക്ക് പിൻതുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട കെ കെ രാ​ഗേഷിനെ പുകഴ്ത്തിയ ദിവ്യക്കെതിരെ ഉയർന്ന സെെബ‍ർ ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് സിപിഎം നേതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും ദിവ്യക്ക് പിന്തുണയുമായി രം​ഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അപകീർത്തികരമായ […]
Read more

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി

കോട്ടയം: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. ‘കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇ പിയുടെ ആത്മകഥയുടെ ഭാഗങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. അതേസമയം തെരഞ്ഞെടുപ്പ് ദിവസം പുസ്തകം ചോര്‍ത്തിയത് പിന്നിലെ കാരണവും, […]
Read more

ആത്മകഥാ വിവാദം: പ്രസാധകര്‍ മര്യാദ കാണിച്ചില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ തന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്ക്‌സിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്‍. താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച ജയരാജന്‍ സാധാരണ പ്രസാധകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഡിസി ബുക്ക്‌സ് പാലിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫെയ്‌സ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി പറഞ്ഞു. പിഡിഎഫ് രൂപത്തിലാണ് വാട്ട്‌സാപ്പില്‍ ഉള്‍പ്പെടെ പുസ്തകത്തിന്റെ പകര്‍പ്പ് നല്‍കിയത്. ഇത് സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ദിവസം […]
Read more

ആത്മകഥാ വിവാദം ഇപിയ്ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് സിപിഐഎം

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനുള്ള പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം. ഇപി ജയരാജനെ വിശ്വാസമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. ആത്മകഥയിലേതെന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇപി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തക രചന പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസമാണ്. ഇപി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം […]
Read more

ഇ.പിയെ സി.പി.ഐ.എം ഇഞ്ചിഞ്ചായി കൊല്ലുന്നു: ചെറിയാൻ ഫിലിപ്പ്

സി.പി.ഐ.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ ഏപ്രിലിൽ സി.പി.ഐ. എം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് ചുണ്ടിക്കാട്ടി. 1980-ൽ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡണ്ടായ […]
Read more

ആത്മകഥാ വിവാദം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥാ വിവാദം ചര്‍ച്ചയായിരിക്കെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. ആത്മകഥാ വിവാദം സംബന്ധിച്ച് നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും. അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് […]
Read more

ആത്മകഥാ വിവാദം: വലിയ ഗൂഢാലോചന നടന്നു, വാദത്തിലുറച്ച് ഇപി

പാലക്കാട്: ആത്മകഥാ വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജന്‍. മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്ന കാര്യങ്ങള്‍ താന്‍ എഴുതിയിട്ടില്ലെന്നും തന്റെ ആത്മകഥയുടെ രചന പൂര്‍ത്തിയായിട്ടില്ലെന്നും ഇപി പാലക്കാട് പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു ഇപി ജയരാജന്‍. ആത്മകഥ എഴുതുന്നതേയുള്ളു. അത് വൈകാതെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്‌സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദം ഉണ്ടായത് ആസൂത്രിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും […]
Read more

ഇ പി യുടെ ചാട്ടം ബിജെപിയിലേക്ക് ; കെ സുധാകരൻ

മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്നും സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടി വരുകയാണെന്നും ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ അവരെ അവിശ്വസിക്കാൻ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. […]
Read more

ഇ പി ജയരാജന്‍ പച്ചയായ മനുഷ്യന്‍, പ്രതികരണം പുസ്തകത്തില്‍ പരാമര്‍ശം ഉണ്ടെങ്കില്‍ മാത്രം: പി സരിന്‍

പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി സരിന്‍. ഇ പി ജയരാജന്‍ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നുമുളള പ്രതികരണമാണ് സരിന്‍ നടത്തിയത്. ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്‍ച്ചയാകണമെന്നും അദ്ദേഹം തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അങ്ങനൊരു പരാമര്‍ശമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിച്ചാല്‍ […]
Read more

Recent News

Advertisement