Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Education

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതിൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. പരീക്ഷകൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനെ തുടർന്ന് പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയരുകയാണ്. പരീക്ഷകൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മാർക്ക് നൽകുന്നതിനായി ബദൽ സംവിധാനം ഒരുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ സിബിഎസ്ഇയ്ക്ക് കത്തും നൽകിയിട്ടുണ്ട്.
Read more

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ് ആദ്യഘട്ട സമ്മാനദാനം നിർവഹിക്കവെ മന്ത്രി അറിയിച്ചു. വായനയുടെ വസന്തം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാ​ഗമായി 12 കോടി രൂപയുടെ പുസ്തകങ്ങൾ കേരളത്തിലെ പതിനാലായിരത്തോളം സ്കൂളുകളിലെ ലൈബ്രറികളിലേക്ക് നൽകിയിട്ടുണ്ട്. എന്നാൽ കുട്ടികൾ‌ അത് വായിക്കുന്നുമില്ല, അധികാരപ്പെട്ടവർ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല എന്ന് കുറ്റപ്പെടുത്തിയ […]
Read more

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: കാരുണ്യത്തിന്റെയും സേവനത്തിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ആകാശത്തേക്ക് 25 ബലൂണുകൾ പറത്തിക്കൊണ്ട് ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 25 വർഷമായി സ്കൂൾ നൽകിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് […]
Read more

അക്ഷരനഗരിക്ക് ഇരട്ടി മധുരം; എ പ്ലസ് പ്ലസ് തിളക്കത്തിൽ ബസേലിയസ് കോളജിന് സ്വയംഭരണ പദവി

കോട്ടയം: അക്ഷരനഗരിയുടെ വിദ്യാഭ്യാസ ഭൂപ്പടത്തിൽ പുതിയ ചരിത്രമെഴുതി കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ (Autonomous) പദവിയിലേക്ക്. നാക് (NAAC) മൂല്യനിർണയത്തിൽ ഉന്നത വിജയമായ A++ ഗ്രേഡ് കരസ്ഥമാക്കിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന വേളയിൽ എത്തിയ ഈ അംഗീകാരം കോളജിന് ഇരട്ടി മധുരമായി. എം.ഒ.സി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ചടങ്ങിൽ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി. പദവി ലഭിക്കുന്നതോടെ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ, ആഗോളതലത്തിൽ തൊഴിൽ സാധ്യതയുള്ള […]
Read more

‘എക്കോസ് ഓഫ് സൈലൻസ്’ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര- ശില്പ പ്രദർശനം തുടങ്ങി

കോട്ടയം: ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര, ശില്പ പ്രദർശനം ഇന്നലെ ആരംഭിച്ചു.  സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ & ഡിസൈൻ ഫെസ്റ്റി വൽ‘എൻലിവൻ ’26 ൻ്റെ ഭാഗമായി കോട്ടയം ലളിതകല അക്കാദമി ഗാലറിയിൽ (ഡി സി കിഴക്കേമുറി ഇടം) ഫെബ്രുവരി രണ്ട് മുതൽ ആറു വരെ ചിത്ര, ശില്പ പ്രദർശനം ഏക്കോസ് ഓഫ് സൈലൻസ്’ഉണ്ടായിരിക്കും. സെന്റ് ജോസഫ് കോളേജ് വിദ്യാർഥികളുടെ പെയിന്റിംഗുകളും ശില്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. മലയാള മനോരമ ഡെയ്ലി […]
Read more

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് കരുത്തായി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

കോട്ടയം: സിവിൽ സർവീസ് മോഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനവും വ്യക്തമായ ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെല്ലും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് ഈ സംവാദ പരിപാടി ഒരുക്കിയത്. അന്താരാഷ്ട്ര വേദികളിൽ ‘ഇന്ത്യ’ എന്ന ബോർഡിന് പിന്നിലിരുന്ന് രാജ്യത്തിന്റെ ശബ്ദമാകാൻ കഴിയുന്നത് വലിയ ആത്മാഭിമാനമുള്ള കാര്യമാണെന്ന് റോഷ്ണി തോംസൺ പറഞ്ഞു. ഓരോ […]
Read more

പൊതുവിദ്യാലയങ്ങളിൽ സാങ്കേതിക മുന്നേറ്റം; അഡ്വാൻസ്ഡ് കിറ്റുകളുടെ വിതരണോദ്‌ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) മുഖേന അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് […]
Read more

പത്താം ക്ലാസ് പൊതുപരീക്ഷ മാർച്ച് 5 മുതൽ; പരീക്ഷാഫലം മേയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. മേയ് 7ന് […]
Read more

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളി ടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേൾവി പരിമിതിയുള്ളവരും കാഴ്ചപരിമിതിയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരും ശാരീരികമായ ഭിന്നശേഷിത്വമുള്ളവരും ഓട്ടിസം ബാധിതരും ആയ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിക്കുക. ഈ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സ്ഥാപനതല പരീക്ഷകളിൽ ഓരോ തിയറി പേപ്പറിനും പരമാവധി ഇരുപത്തഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും. ലാറ്ററൽ എൻട്രി […]
Read more

കുമരകം ആർഎആർഎസിൽ കാർഷിക പരിശീലനം പൂർത്തിയാക്കി വിദ്യാർത്ഥികൾ

കോട്ടയം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ‘ഓർഗാനിക് ഗ്രോവർ’ കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾ കുമരകം റീജണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിൽ (RARS) ആറു ദിവസത്തെ തീവ്രപരിശീലനം വിജയകരമായി പൂർത്തിയാക്കി. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഇന്റഗ്രേറ്റഡ് പേസ്റ്റ് മാനേജ്‌മെന്റ്, ബയോ കൺട്രോൾ ഏജന്റുകൾ, ബയോളജിക്കൽ വീഡ് കൺട്രോൾ, വിവിധ കമ്പോസ്റ്റ് നിർമ്മാണ രീതികൾ, അടുക്കള കൃഷിത്തോട്ടം ഒരുക്കൽ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചത്. കുമരകം RARS മേധാവി ഷീബ റബേക്ക, ഡോക്ടർ […]
Read more

Recent News

Advertisement
WhiteswanTV Footer