സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വൻ നിക്ഷേപ സൗഹൃദ പരിഷ്കാരങ്ങളുമായി ഖത്തർ
ദോഹ: ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും സ്ഥാപിക്കുന്നതും ലൈസൻസ് പുതുക്കുന്നതുമായ നടപടിക്രമങ്ങൾ ലളിതമാക്കി. 2025 മുതൽ ആപ്ലിക്കേഷനുകൾ മുഴുവൻ ഡിജിറ്റൽ സംവിധാനം വഴി സമർപ്പിക്കാവുന്നതാണ്. ‘അഡ്വാൻസ്ഡ് ലൈസൻസിംഗ് സിസ്റ്റം’ പ്രകാരം മികച്ച സ്കൂളുകൾക്ക് അഞ്ചു വർഷത്തേക്ക്, സാധാരണ നിലവാരമുള്ളവയ്ക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് ലഭിക്കും. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾക്കും ലൈസൻസ് കാലാവധി സമന്വയിപ്പിച്ചതോടെ മാനേജ്മെന്റ് ജോലിഭാരം കുറയും. മുൻസിപ്പാലിറ്റി അടിസ്ഥാനത്തിൽ വ്യത്യസ്ത കരിക്കുലങ്ങൾക്കു മുൻഗണന നൽകുന്നു: അൽ ദായീൻ – […]
Read more