പാലക്കാട്: ഇന്ത്യൻ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി 2025 നവംബർ 26-ന് സുപ്രീം കോടതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണ്ണാർക്കാട് സ്വദേശി അഡ്വ. ജുനൈസ് പടലത്തിന് ആദരം. അദ്ദേഹം രചിച്ച “എൻഫോഴ്സിങ് ഫണ്ടമെന്റൽ റൈറ്റ്സ്: ദ ട്രാൻസ്ഫോർമേറ്റീവ് റോൾ ഓഫ് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ” (Enforcing Fundamental Rights: The Transformative Role of Public Interest Litigation) എന്ന നിയമ ഗ്രന്ഥത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജുനൈസ് പടലത്തിനെ ചടങ്ങിൽ ആദരിച്ചു. പൊതുതാൽപര്യ ഹർജികൾ മൗലികാവകാശ സംരക്ഷണത്തിൽ വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും, അവ നിയമവ്യവസ്ഥയിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണ് ഈ ഗ്രന്ഥം. ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും ലഭിച്ച ഈ അംഗീകാരം നിയമരംഗത്തെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾക്കുള്ള തെളിവാണ്.




