Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Education

അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ: സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാല. അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഇല്ലെങ്കിൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്. സ്വാശ്രയ കോളേജുകളിലെ നിരവധി അധ്യാപകർക്ക് ഇപ്പോൾ ആവശ്യമായ യോഗ്യതകളില്ല. പ്ലസ് ടു ഫലം വരാനിരിക്കെ പുതിയ ഉത്തരവ് വിദ്യാർഥികളുടെ പ്രവേശനത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൂടാതെ ഏകദേശം മൂവായിരത്തോളം അധ്യാപകരുടെ ജോലി അപകടത്തിലാകാനും സാധ്യതയുണ്ട്. സർവകലാശാല പുറത്തിറക്കിയ സർക്കുലർ പ്രകാരം ഓരോ പഠനവകുപ്പിലുമുള്ള എല്ലാ അധ്യാപകർക്കും യുജിസി […]
Read more

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പാഠപുസ്തകം അച്ചടി പൂർത്തിയായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതായി റിപ്പോർട്ട്. ഇതുവരെ പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. പേപ്പറുകളുടെ ലഭ്യതക്കുറവാണ് അച്ചടി വൈകാൻ പ്രധാന കാരണം. ആവശ്യത്തിന് പേപ്പർ ലഭിക്കാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി ഇപ്പോഴും പൂർത്തിയായിട്ടില്ല. സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പഠനവർഷം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Read more

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി;പരിഹാരം കാണാൻ ലീഗിന് കഴിയുമോ?

മലപ്പുറം:പുതിയ യു.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മലബാർ മേഖലയിലെ വർഷങ്ങളായുള്ള പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥി സമൂഹവും സ്കൂൾ മാനേജ്മെന്റുകളും. പുതിയ സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് തന്നെ ലഭിച്ചതോടെ മലബാറിലെ വിദ്യാഭ്യാസ വിവേചനത്തിന് അറുതിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മന്ത്രിസഭ അധികാരമേറ്റ് കഴിഞ്ഞയുടൻ തന്നെ ഈ വിഷയത്തിൽ അടിയന്തര ചർച്ചകൾ ആരംഭിക്കാനാണ് വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ നീക്കം. വടക്കൻ കേരളത്തിലെ കുട്ടികൾക്ക് ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും സ്വന്തം നാട്ടിൽ പഠിക്കാൻ […]
Read more

സ്കൂൾ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് മുന്നേറ്റം; പ്രചേസ്ത-2’ ഗ്രേഡിലേക്ക് ഉയർന്നു

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന് മികച്ച മുന്നേറ്റം. ഇക്കാര്യം മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളം കഴിഞ്ഞ വർഷത്തെ ‘പ്രചേസ്ത-3’ വിഭാഗത്തിൽ നിന്ന് ഉയർന്ന ഗ്രേഡായ ‘പ്രചേസ്ത-2’ വിഭാഗത്തിലേക്ക് മുന്നേറി. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനങ്ങളുടെ പ്രകടന നിലവാരം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്. കേരളത്തിന്റെ മൊത്തം […]
Read more

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.2 ശതമാനം വിജയം

ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 85.2 ശതമാനമാണ് വിജയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിലും വിദേശത്തുമായി നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് (മെയ് 13) പുറത്തുവന്നിരിക്കുന്നത്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്നത്.വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർ കാർഡുകൾ പരിശോധിക്കുന്നതിനായി ബോർഡ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in, cbseresults.nic.in എന്നിവയ്ക്ക് പുറമെ […]
Read more

സ്കൂൾ കുട്ടികൾക്ക് സഹായം; തമിഴ്‌നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കാൻ വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള നടപടികളിലേക്ക് വിജയ് സർക്കാർ കടക്കുന്നു. വിദ്യാഭ്യാസം, യുവജനക്ഷേമം, തൊഴിൽ മേഖല എന്നിവയ്ക്ക് മുൻഗണന നൽകുന്ന നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതികളിൽ ഒന്നായി സംസ്ഥാനത്തുടനീളം 100 ‘കാമരാജ് മോഡൽ’ റെസിഡൻഷ്യൽ സ്കൂളുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ സ്മരണാർത്ഥമാണ് ഈ സ്കൂളുകൾ തുടങ്ങുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അവരുടെ അമ്മമാർക്കോ […]
Read more

‘നീതി ഏകപക്ഷീയമല്ല’;വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കണം; സുപ്രീംകോടതി

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മറ്റു തരത്തിലുള്ളതോ ആയ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ നിർദ്ദേശം നൽകി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹർജിക്കാരൻ ഫെബ്രുവരി 4-ന് കേന്ദ്ര സർക്കാരിന് നൽകിയ നിവേദനം പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജിയിൽ […]
Read more

സ്കൂൾ സമിതികളുടെ തലപ്പത്തേക്ക് ഇനി രക്ഷിതാക്കൾ

രാജ്യത്തെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ ഭരണത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതാണ് പ്രധാന ലക്ഷ്യം. പുതിയ നിർദേശപ്രകാരം സമിതിയുടെ അധ്യക്ഷയും ഉപാധ്യക്ഷയും രക്ഷിതാക്കളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരിക്കണം. സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായിരിക്കും. ഓരോ സ്കൂളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സമിതി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കും. 100 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ 12–15 അംഗങ്ങൾ, 100 മുതൽ 500 […]
Read more

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സായി ഉയർത്താനുള്ള തീരുമാനം ഈ അധ്യയനവർഷത്തേക്കും മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആറുവയസ്സെന്ന നിബന്ധന കർശനമാക്കിയാൽ സ്കൂളുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറയാനിടയുണ്ടെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കാമെന്നുമുള്ള ആശങ്കയെ അടിസ്ഥാനമാക്കിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. 2023-ൽ മുൻവർഷത്തേക്കാൾ 10,614 കുട്ടികൾ കുറവായിരുന്നു. 2024-ൽ ചെറിയ വർധനയുണ്ടായെങ്കിലും 2025-ൽ വീണ്ടും എണ്ണം 16,500 ആയി […]
Read more

ത്രിഭാഷാനയം; പാഠപുസ്തകമില്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണമെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പഠനം കർശനമായി നടപ്പാക്കാൻ സിബിഎസ്ഇ സ്കൂളുകൾക്ക് നിർദേശം നൽകി. ഈ അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിക്കണം എന്നാണ് സർക്കുലറിൽ പറയുന്നത്. ഇതിനകം പഠനം തുടങ്ങിയിട്ടില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കണമെന്നും നിർദേശമുണ്ട്. പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. നിലവിൽ ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിച്ച് പഠനം ആരംഭിക്കാനും സ്കൂളുകളോട് ആവശ്യപ്പെട്ടു. ഏപ്രിൽ 1 മുതൽ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. മൂന്നാം ഭാഷയായി ഏത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix