അന്തരീക്ഷ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവിൽ ഇലക്ട്രിക് കാർ നിർമ്മിച്ചു വിദ്യാർത്ഥികൾ
കോട്ടയം: മറ്റക്കരയിലെ വിദ്യാർത്ഥികൾ തിയറികൾക്കപ്പുറം, പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണ്. മറ്റക്കര മോഡൽ പോളിടെക്നിക്കിൽ നടക്കുന്ന ആൾട്ടൂര 2026 ടെക് ഫെസ്റ്റിലെ പ്രധാനതാരമാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് കാർ. കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദപരമായ വാഹനം എങ്ങനെ നിർമിക്കാം എന്ന അന്വേഷണമാണ് ഈ പ്രോജക്റ്റിലേക്ക് വിദ്യാർഥികളെ എത്തിച്ചത്. അടുത്തുള്ള ആക്രിക്കടയിൽനിന്ന് ശേഖരിച്ച മാരുതി 800ന്റെ പഴയ ബോഡിയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയത്. കാറിന്റെ ആകെ ഭാരം നൂറ് കിലോ മാത്രമാണ്. […]
Read more