Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectricityShortage

വൈദ്യുതി വാങ്ങി, പക്ഷേ പരിഹാരമായില്ല; ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതത്തിലും നേരിയ വർധനയുണ്ടായി. എന്നാൽ പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ലാത്തതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഇന്നലെ […]
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തില്‍ ഇന്നും പവര്‍കട്ട് തുടരും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ വന്നതോടെ സംസ്ഥാനത്ത് പവർകട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്. അടുത്ത 15 ദിവസത്തേക്ക് കൂടി വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി അധിക വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി ശക്തമാക്കി. ഇതിന്റെ ഭാഗമായി എൻടിപിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായി കെഎസ്ഇബി ചെയർമാൻ ഇന്ന് കൂടിക്കാഴ്ച നടത്തും. എൻടിപിസി കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ വൈദ്യുതി വാങ്ങുന്നതിനുള്ള […]
Read more

വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒറീസ വഴി 75 മെഗാവാട്ട് ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ വഴി 15 മെഗാവാട്ടും വൈദ്യുതി ലഭ്യമാക്കിയതായി കെഎസ്ഇബി അറിയിച്ചു. ഇതോടെ നേരത്തെ നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാനാകുമെന്നായിരുന്നു കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി 12.45 വരെ വിവിധ മേഖലകളില്‍ […]
Read more

വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. ഇന്ന് രാവിലെ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തത്: കെ കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പ്ലാനിങ്ങില്ലായ്മയാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ. സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്ന് പറഞ്ഞ് പ്രതിസന്ധിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ സംബന്ധിച്ചും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. ഇഡിക്ക് നൽകിയ മൊഴി മാധ്യമങ്ങൾക്ക് കൈമാറുന്നത് […]
Read more

മുന്നറിയിപ്പുമായി കെഎസ്ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. പീക്ക് സമയത്ത് വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ട് വരെ വർധനയുണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 89 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങിയത്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix