Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: elephant death

നെല്ലിയാമ്പതിയിലെ പ്രശസ്ത കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെയുള്ള ആളിയാർ ഡാമിൽ നിന്ന് ഒഴുകുന്ന കനാലിൽ വീണാണ് ആന ചരിഞ്ഞതെന്നാണ് വിവരം. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോയതാകാമെന്ന് സംശയിക്കുന്നു. ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള പൊള്ളാച്ചിക്കടുത്ത് ആളിയാർ കോണ്ടൂർ കനാലിന് സമീപത്തുനിന്നാണ് ചില്ലിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നെല്ലിയാമ്പതി മേഖലയിൽ വലിയ രീതിയിലുള്ള ഉപദ്രവങ്ങളില്ലാതെ ജീവിച്ചിരുന്ന ചില്ലിക്കൊമ്പൻ പ്രദേശവാസികൾക്ക് ഏറെ പരിചിതനും പ്രിയപ്പെട്ടവനുമായിരുന്നു.
Read more

കോതമംഗലത്ത് ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച് കാട്ടുകൊമ്പനെ കൊന്നു; 65കാരൻ പിടിയിൽ

കൊച്ചി: കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച് കാട്ടാനയെ കൊന്ന സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രൻ (65) ആണ് കേസിൽ പിടിയിലായത്. വന്യജീവികൾക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വനം വകുപ്പ് അറിയിച്ചു. ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആന ചത്തതായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix