Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: empuran

എമ്പുരാന്റെ ഉള്ളടക്കത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ സിനിമയുടെ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക […]
Read more

രാജ്യവ്യാപക പ്രതിഷേധം; എമ്പുരാനിൽ 17 മാറ്റങ്ങൾ വരുത്തും

തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതരുടെ നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം […]
Read more

‘എമ്പുരാൻ’ സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം കത്തിപ്പടരുകയാണ്. ഒരുപാട് നല്ലതും അല്ലാത്തതുമായ അഭിപ്രായങ്ങളും സൈബർ ആക്രമണങ്ങളടക്കം ചിത്രത്തിന്റെ ഭാഗമായ ആളുകൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് ആകെ രണ്ട് കട്ടുകൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്. ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട രീതിയിൽ […]
Read more

എമ്പുരാൻ ചോ‍ർന്നു…?; ടെല​ഗ്രാമിലും പൈറസി സൈറ്റുകളിലും HD പതിപ്പ്

കൊച്ചി: നടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ ടെല​ഗ്രാമിലും ഓൺലൈനിലും ചോർന്നതായാണ് റിപ്പോർട്ടുകൾ. ഫിൽമിസില്ല, ടെല​ഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ചിത്രം ലീക്കായെന്നും ചിത്രത്തിന്റെ എച്ച്ഡി പതിപ്പുകൾ വരെ ലീക്കായെന്നുമാണ് വിവരം. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ വലിയ ആവേശം തീർത്തിരിക്കുകയാണ്. ചിത്രം ആദ്യ ഷോ പൂർത്തിയാക്കിയപ്പോൾ തന്നെ ലീക്കായത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
Read more

എമ്പുരാൻ വേറെ ലെവൽ

അടുത്തകാലത്തൊന്നും മലയാളികൾ ഇതുപോലെ ഒരു സിനിമയ്ക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ഒരുപാട് പ്രതീക്ഷകളോടെ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യതകൊണ്ട് തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ്. എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചു എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പടം സൂപ്പറാണ്. വേറെ ലെവലാണ്. ഫസ്റ്റ് ഹാഫ് ഹോളിവുഡ് പടം പോലെയാണെന്നും ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണെന്നും ഒക്കെയാണ് പ്രേക്ഷക പ്രതികരണം. മലയാളത്തിന്റെ കെജിഎഫ് […]
Read more

‘ഫിര്‍ സിന്ദ’; എമ്പുരാനിലെ ആദ്യഗാനം പുറത്ത്; നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാർ

മോഹന്‍ലാൽ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനംചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിര്‍ സിന്ദ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ദീപക് ദേവ് ഈണം പകര്‍ന്ന ഗാനത്തിന്റെ വരികള്‍ രചിച്ചത് തനിഷ്‌ക് നബാറും ആലാപനം ആനന്ദ് ഭാസ്‌കറുമാണ്. മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചുകൊണ്ട് മുന്നേറുകയാണ്. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ […]
Read more

ആരാധകർക്കൊപ്പം സിനിമകാണാൻ ‘ഖുറേഷി അബ്രാമും

കൊച്ചി : സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഒരു ചിത്രമായിരുന്നു എംമ്പുരാൻ. ഏതാനും ദിവസങ്ങൾ മാത്രമേ ഇനി ചിത്രത്തിന്റെ റിലീസിനായി ഉള്ളു. ഇപ്പോഴിതാ സിനിമാപ്രേമികളെ ഒന്ന് കൂടെ ആവേശത്തിലാക്കി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എംമ്പുരാനിലെ ഖുറേഷി അബ്രാമായ മോഹൻലാൽ . ചിത്രത്തിന്റെ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്നാണ് നടൻ മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്. ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റില്‍ ആയിരുന്നു നടന്റെ പ്രതികരണം.കൊച്ചിയില്‍ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.’ എംമ്പുരാൻ പോലൊരു സിനിമ ചെയ്യുക […]
Read more

എംപുരാൻ ട്രെയിലർ പുറത്തിറങ്ങി: അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ചിത്രം നേടിയത് 11 കോടി

ആരാധകർ ആകാംഷയോടെ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറങ്ങി. അർദ്ധരാത്രിയിൽ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ഈ കാഴ്ചക്കാർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹവും ആകാംഷകളുമാണ്. മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അക്കാലം മുതല്‍ക്കെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം മാര്‍ച്ച് 27 ന് ചിത്രം […]
Read more

‘എമ്പുരാന്‍’ എത്തുന്നു; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്ത്

സിനിമപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എംമ്പുരാന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍. ചിത്രത്തിന്റെ ട്രൈലെർ നാളെ ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചുഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത് . ഈ ഭാഷകളിലെയും ട്രൈലെർ നാളെ എത്തുംകഴിഞ്ഞ ദിവസം തമിഴ് സൂപ്പർ താരം രജനികാന്ത് ചിത്രത്തിന്റെ ട്രൈലെർ കണ്ടിരുന്നു. രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 27ന് രാവിലെ […]
Read more

എമ്പുരാന് വേണ്ടി വെയ്റ്റിംഗ്: നടൻ‌ അലക്സ് ഒ’നെല്‍

മുംബൈ : എംമ്പുരാന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്കിടയിലും സിനിമ പ്രേമിക്കൾക്കിടയിലും ഒരോദിവസവും ആവേശം വർധിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപ്പിച്ചതോടെ സിനിമയുടെ ഹൈപ്പും ഏറെയാണ് . ഇപ്പോഴിതാ മലയാളികളെ പോലെ തന്നെ ആവേശത്തിൽ എത്തിയിരിയക്കുകയാണ് അമേരിക്കൻ നടനും സംഗീതജ്ഞനുമായ അലക്സാണ്ടർ ലിയോനാർഡ് ഒ’നെല്‍. ഒരു പക്ഷെ ഈ പേര് പറഞ്ഞാൽ ആളെ പിടികിട്ടണം എന്നില്ല, പൃഥ്വിരാജ് നായകനായി 2012ല്‍ പുറത്തിറങ്ങിയ ഉറുമി എന്ന ചിത്രത്തിലെ വാസ്‌കോ ഡ ഗാമയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ എന്ന പറഞ്ഞാൽ […]
Read more

Recent News

Advertisement
WhiteswanTV Footer