സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: entertainment news

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്; പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഇന്ന്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഇന്ന് നടക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം സിബിഐ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള വിവിധ ഹര്‍ജികളാണ് പരിഗണനയിലുളളത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച നിലവിലെ കേസുകളുടെ അന്വേഷണ പുരോഗതിയും പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയ വലിയ വിഭാഗം സ്ത്രീകള്‍ക്കും തുടര്‍ […]
Read more

നാടക പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

കോഴിക്കോട്: നാടക സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് അന്ത്യം. ഒന്‍പതാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദിയില്‍ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം. സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി ആയിരക്കണക്കിന് പാട്ടുകള്‍ പാടി. വാസന്തിയുടെ പതിമൂന്നാം വയസ്സില്‍ പാടിയ പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ എന്ന ഗാനം ആലപിക്കുന്നത്. ഈ ഗാനം ഗായികയെ ശ്രേദ്ധയയാക്കി. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ആദ്യഗാനം പാടാനുള്ള അവസരവും ലഭിച്ചത് വാസന്തിക്കാണ്. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ […]
Read more

സാബുമോൻ ഇനി സംവിധായകൻ; പ്രയാഗ മാർട്ടിൻ നായിക

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബു മോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രതത്തിൽ പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നു. കോർട്ട് റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാർത്ഥ ജീവിതത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ […]
Read more

‘ ക്രൗര്യം ‘ ഒക്ടോബര്‍ 18-ന് പ്രദര്‍ശനത്തിനെത്തുന്നു

പുതുമുഖം സിനോജ് മാക്‌സ്,ആദി ഷാന്‍, അഞ്ചല്‍,നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയില്‍, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയുന്ന ‘ ക്രൗര്യം ‘ ഒക്ടോബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവന്‍ റോയ്,നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാനന്തവാടി ടാകീസിന്റെ […]
Read more

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും, സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും ,നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും. ജീവി, 8 തോട്ടക്കാരൻ, വനം, […]
Read more

” ത്രയം “ഒക്ടോബർ 25-ന് പ്രദർശനത്തിനെത്തുന്നു

സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” ഒക്ടോബർ ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ […]
Read more

ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ ആലിയ പൊട്ടിക്കരഞ്ഞു; സഞ്ജയ് ലീല ഭന്‍സാലി

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിനെ നായികയാക്കി ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലി ഒരു സിനിമ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ താരം സങ്കടപ്പെട്ട് പൊട്ടിക്കരഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭന്‍സാലി. ആലിയയെ നായികയാക്കി ഇന്‍ഷാള്ളാ എന്ന ചിത്രമാണ് ബാന്‍സാലി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആലിയ പൊട്ടിക്കരയും തകര്‍ന്നു പോകുകയും ചെയ്തതായി താരം പറയുന്നു. എന്നാല്‍ ആലിയയക്കായി ഗംഗുഭായ് കത്തിയാവാഡിയിലെ ആ നായികാ കഥാപാത്രം നല്‍കിയെന്നും ഭന്‍സാലി വെളിപ്പെടുത്തി. ‘ഗംഗുഭായ്’ എന്ന […]
Read more

‘സ്വച്ഛന്ദമൃത്യു ‘

ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ ‘സ്വച്ഛന്ദമൃത്യു ‘. ജയകുമാര്‍,കോട്ടയം സോമരാജ്, ഡോക്ടര്‍ സൈനുദ്ദീന്‍ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്‌റഫ്,നജ്മൂദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി,ശയന ചന്ദ്രന്‍,അര്‍ച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാര്‍ നിര്‍വഹിക്കുന്നു. സുധിന്‍ലാല്‍ നജ്മൂദ്ദീന്‍,ഷാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകന്‍, […]
Read more

മലയാള സിനിമ വീണ്ടും ലഹരി വിവാദത്തില്‍ ?

രാജേഷ് തില്ലങ്കേരി മലയാള സിനിമ കുറച്ചുകാലമായി വിവാദങ്ങളുടെ പിടിയിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ ഭരണ സമിതിപോലും പിരിച്ചുവിടേണ്ടിവന്നു. താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം, അറസ്റ്റിന്റെ വക്കുവരെ എത്തുകയും നടന്‍ ഒളിവില്‍ പോവുകയും ചെയ്തു. എം എല്‍ എ കൂടിയായ നടന്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, തുടങ്ങി നിരവധി നടന്മാര്‍ കേസില്‍ […]
Read more

കരിയറിലെ ആദ്യ ആക്ഷന്‍ റോള്‍; ‘റൈഫിള്‍ ക്ലബില്‍’ സുരഭി ലക്ഷ്മിയും

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റൈഫിള്‍ ക്ലബില്‍ സുരഭി ലക്ഷ്മിയും. ആഷിഖ് അബു തന്നെയാണ് കൈകളില്‍ തോക്കേന്തിയ സുരഭിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടത്. സുരഭിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുളള ക്യാപ്ഷനും ഒപ്പം നല്‍കിയിട്ടുണ്ട്. സുരഭിയുടെ കരിയറിലെ ആദ്യത്തെ ആക്ഷന്‍ റോളാണ് റൈഫിള്‍ ക്ലബിലേത്. സുസന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നതെന്ന് നേരത്തെ സുരഭി ലക്ഷ്മി പറഞ്ഞിരുന്നു. റൈഫിള്‍ ക്ലബിന്റെ ചിത്രീകരണം താന്‍ ഏറെ ആസ്വദിച്ചിരുന്നെന്നും സുരഭി തുറന്നു പറഞ്ഞിരുന്നു. നേരത്തെ അനുരാഗ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.