Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

തട്ടിപ്പിനിരയായ അനുഭവം പറഞ്ഞ് അമൃത സുരേഷ്

ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇരുവരുടെയും പുതിയ വ്ലോഗ് ആണ് ഇപ്പോൾ ചർച്ച വിഷയമാകുന്നത്. അമൃതക്കു സംഭവിച്ച അബദ്ധത്തെപ്പറ്റിയാണ് വ്‌ളോഗിൽ സൂചിപ്പിക്കുന്നത്. താൻ സൈബർ തട്ടിപ്പിന് ഇരയായ വാർത്തയാണ് അമ‍ൃത പങ്കുവെച്ചിരിക്കുന്നത്. ”ഒരു ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ കസിൻ സിസ്റ്ററായ ബിന്ദു ചേച്ചിയുടെ നമ്പരിൽ നിന്ന് വാട്സാപ്പിലൊരു മെസേജ് വന്നു. എനിക്ക് 45,000 രൂപ വേണം, എമർജൻസിയാണ്. ഈ നമ്പരിലേക്ക് ഇടണമെന്ന് പറഞ്ഞായിരുന്നു മെസേജ്. […]
Read more

‘അങ്കം അട്ടഹാസ’വുമായി ഷൈനും മാധവും സൈജുവും; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്

ഏറ്റവും പുതിയ മലയാള ചലച്ചിത്രം അങ്കം അട്ടഹാസത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാസ് ആക്ഷൻ ത്രില്ലറാകും സിനിമയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് അങ്കം അട്ടഹാസത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരുടെ വ്യത്യസ്ത ഭാവങ്ങളടങ്ങിയതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സുജിത് എസ്. നായരാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. 2025 ഫെബ്രുവരിയിലാണ് അങ്കം അട്ടഹാസത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അനില്‍കുമാര്‍ ജി. […]
Read more

കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് കഴിവല്ല; ജഗതി ശ്രീകുമാറിനെ വിമർമശിച്ച് ലാൽ

ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. ‘കേരള […]
Read more

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചില്‍ മേജര്‍ രവി, എം മോഹനന്‍,എം പത്മകുമാര്‍, മുകേഷ് ഇന്ദ്രന്‍സ്, അരുണ്‍ ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഉര്‍വ്വശി,മഞ്ജു വാര്യര്‍, ഗിന്നസ് പക്രു,ടിനി ടോം,സൈജു കുറുപ്പ്,രഞ്ജിന്‍ രാജ്, വിഷ്ണു ശശിശങ്കര്‍, വിഷ്ണു വിനയ്,അഖില്‍ മാരാര്‍, അനുശ്രീ […]
Read more

‘ഒരു വടക്കൻ തേരോട്ട’ത്തിലെ ​ഗാനമെത്തി

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ട൦. ഇപ്പോൾ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇടനെഞ്ചിൽ എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹസീന എസ് കാനത്തിന്റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെർണിയും മകനും ചേർന്നാണ്. ഹരിശങ്കർ, ശ്രീജ ദിനേശ് തുടങ്ങിയവരാണ് ഗാനമാലപിച്ചിരിക്കുന്നത്. നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി […]
Read more

ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യ ഒരുക്കിയ മലയാളചിത്രം ‘ആദ്രിക’ 20ന്റിലീസ് ചെയ്യും

കൊച്ചി: ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. സിനിമ ഈ മാസം 20 ന് റിലീസ് ചെയ്യും. ചിത്രത്തിൽ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ […]
Read more

പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ ചിത്ര൦ നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. തെലുങ്ക് സിനിമയിലെ ഭാഗ്യ […]
Read more

‘വെൽകം ടു ദി ജംഗിൾ’; ഷൂട്ടിംഗ് പ്രതിസന്ധിയിൽ

അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വെൽകം ടു ദി ജംഗിൾ. അക്ഷയ് കുമാറിനൊപ്പം വന്‍ താര നിര അണിനിരക്കുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രംതന്നെയാണ് ‘വെൽകം ടു ദി ജംഗിൾ’. എന്നാല്‍ ചിത്രത്തെക്കുറിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാമ്പത്തിക പ്രശ്നങ്ങൾ മൂലം വൈകുന്നതായാണ് വിവിധ ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പറയുന്നത്. ‘വെൽകം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എത്തുന്ന ചിത്രം വൻതോതിലുള്ള ബജറ്റും താരനിരയും കൊണ്ട് പ്രഖ്യാപനം […]
Read more

‘മാര്‍ക്കോ’ സിരീസ് ആലോചന അവസാനിപ്പിച്ചു; മറുപടിയുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് മാർക്കോ. 100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയുടെ തുടർച്ചയുണ്ടാകുമെന്ന് അണിയറക്കാർ ആദ്യം മുതൽക്കേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനം വ്യത്യസ്തമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ നിർണായക തീരുമാനം താരം അറിയിച്ചത്. ‘മാര്‍ക്കോ 2’ എന്ന് എത്തുമെന്ന് ആയിരുന്നു ചോദ്യം. ഞെട്ടിച്ച് കൊണ്ട് ഉണ്ണി മുകുന്ദൻ്റെ മറുപടി […]
Read more

എന്ത് പ്രഹസനമാണ് സജി; വീണ്ടും എയറിൽ കയറി ബാലയ്യ

മലയാളികൾക്ക് അടക്കം ഏറെ സുപരിചിതനായ ആളാണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാസ്വാദകർക്ക് ബാലയ്യ മാസ് ഹീറോ ആണെങ്കിൽ മലയാളികൾക്ക് പലപ്പോഴും നടൻ ട്രോൾ മെറ്റീരിയലാണ്. എന്നാൽ തന്നെയും അഖണ്ഡ പോലുള്ള സിനിമകൾ മലയാളി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേദികളിൽ ബാലയ്യ എത്തിയാൽ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. അദ്ദേഹം നടത്തുന്ന പരാമർശങ്ങളോ പ്രവർത്തികളോ ഒക്കെയാകും അതിന് കാരണം. അത്തരത്തിൽ തന്റെ പിറന്നാൾ ദിനത്തിൽ ബലയ്യ കാണിച്ചുകൂട്ടിയ കാര്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ജൂൺ […]
Read more
Advertisement
WhiteswanTV Footer