Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിയോഹോട്ട്സ്റ്റാറിന്റെ മൊത്തം വരിക്കാരുടെ എണ്ണം 300 ദശലക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിയോഹോട്ട്സ്റ്റാറിന്റെ മൊത്തം വരിക്കാരുടെ എണ്ണം 300 ദശലക്ഷത്തിലെത്തി. ഐപിഎല്ലാണ് ഫെബ്രുവരിയില്‍ വെറും 50 ദശലക്ഷം മാത്രം ഉണ്ടായിരുന്ന വരിക്കാരുടെ വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വര്‍ഷം ജിയോസിനിമ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ക്രിക്കറ്റ് ലീഗ് കണ്ടവരുടെ എണ്ണം 620 ദശലക്ഷത്തില്‍ നിന്ന് 5.16 ശതമാനം വര്‍ദ്ധിച്ചു.

ഫെബ്രുവരിയില്‍ ജിയോസ്റ്റാറിന് വെറും 50 ദശലക്ഷം വരിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ക്രിക്കറ്റ് ലീഗ് ആരംഭിച്ച മെയ് മാസത്തോടെ 280 ദശലക്ഷമായി ഉയര്‍ന്നു. 2024 ഡിസംബര്‍ അവസാനത്തോടെ 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ലിക്‌സിന് 301.6 വരിക്കാണ് ഉണ്ടായിരുന്നത്. 2024 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സ് വര്‍ധിപ്പിച്ചത് 18 ദശലക്ഷത്തിലധികം പേരെയാണ്.

ജിയോസ്റ്റാറിന്റെ ഡിജിറ്റല്‍, ടിവി മാധ്യമങ്ങളിലൂടെ ഐപിഎല്ലിന്റെ മൊത്തത്തിലുള്ള റീച്ച് 1.19 ബില്യണ്‍ ആയിരുന്നു. കൂടാതെ ടിവിയില്‍ ശരാശരി ദൈനംദിന റീച്ച് 121 ദശലക്ഷവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ 170 ദശലക്ഷവും എത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐപിഎല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ തെലുങ്ക് 87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ കന്നഡ 65 ശതമാനവും തമിഴ് 52 ശതമാനവുമാണ്.

Content: JioHotstar’s total subscriber base is 300 million

Advertisement
WhiteswanTV Footer