Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആഷിഖ് ഉസ്മാന്റെ 20-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാമതത്തെ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് . മമിത ബൈജുവും സംഗീത് പ്രതാപുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായാണ് ജോഡികളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.

തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്തരോമകൂടെയാണിത്. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാൻ തന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബ്രോമാൻസ് എന്നാ സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഇനി വരാനിരിക്കുന്നത് ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര ആണ്.

അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചാമൻ ചാക്കോ എഡിറ്റിംഗും,ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. കലാനിർമ്മാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ,വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമ്മൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പ്രമലു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2024ല്‍ ആയിരുന്നു പ്രേമലു റിലീസ് ചെയ്തത്. നായകനായ നസ്ലെന്‍റെ കൂട്ടുകാരനായിട്ടിയിരുന്നു സംഗീത് എത്തിയത്. മികച്ച തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ആള് കൂടിയാണ് സംഗീത്. ജനനായകന്‍ എന്ന വിജയ് ചിത്രത്തിലാണ് മമിത നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂര്യ ചിത്രത്തില്‍ നായികയും താരം എത്തുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer