Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; വരൻ മരിച്ചു

മൂവാറ്റുപുഴ: അമേരിക്കയിലെ ജോര്‍ജിയയിൽ വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. അപകടത്തിൽ വരനായ ഡേവ് ഫിജി (26)യും പൈലറ്റും മരിച്ചു. വധു ജെസ്‌നി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിലെ ഫിജി ജോർജിന്റെയും ഫേബയുടെയും മകനാണ് ഡേവ് ഫിജി. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായിരുന്ന ഡേവ് വിവാഹ സത്കാരത്തിന് ശേഷം വധുവിനൊപ്പം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയും മരച്ചില്ലയിൽ ഇടിച്ചതുമാകാം അപകടകാരണമെന്നാണ് പ്രാഥമിക […]
Read more

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ആലപ്പുഴ അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. കുട്ടി ഡാൻസ് പ്രാക്ടീസിന് പോകുമ്പോഴാണ് പാമ്പ് കടിച്ചത്. കുട്ടി ആദ്യം ഉറുമ്പ് കടിച്ചതായെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളിൽ കുട്ടി കുഴഞ്ഞുവീണു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിയ, സ്കൂൾ തുറക്കാനായി കാത്തിരിക്കവെയാണ് […]
Read more

അന്‍സിബയുടെ പരാതി; നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുക്കും

എറണാകുളം: തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രേഷ്മ തനിക്കെതിരെ അപമാനകരമായ പെരുമാറ്റം നടത്തിയെന്ന നടി അന്‍സിബയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തി. നടി ലക്ഷ്മിപ്രിയയുടെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയുടെ മൊഴിയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയും ശേഖരിക്കും. ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി […]
Read more

പള്ളുരുത്തി കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപെടുത്തിയ കേസിൽ പ്രതി ജെൻസന്റെ അറസ്റ്റു പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ ജെൻസനും ഷിജോയിയും നേരത്തെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളും, ജെൻസന്റെ സുഹൃത്തിന്റെ മകളുമായി ഷിജോയി അടുപ്പമുള്ളതുമാണ് കാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അർദ്ധരാത്രിയിലെ സംഭവത്തിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. കയ്യിൽ ഉണ്ടായ കത്തിയെടുത്ത് ജെൻസൻ ഷിജോയിയെ കുത്തിക്കൊന്നു. കൊലപാതക സമയത്ത് പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരു വ്യക്തിയും സ്ഥലത്ത് ഉണ്ടായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ജെൻസനെ അറസ്റ്റ് ചെയ്ത വിവരം സ്ഥിരീകരിച്ചത്. കൂടാതെ, ജോബി, […]
Read more

ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യം, മാറ്റി നിര്‍ത്തേണ്ട കാര്യമല്ല: ഉമാ തോമസ്

എറണാകുളം: വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർ‍ത്തവ അവധി നൽകാനുള്ള നിർദേശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ആർ‍ത്തവം സ്ത്രീകൾക്ക് സ്വാഭാവികമായും ദൈവികമായും ലഭിച്ച ഒന്നാണെന്നും അതിന്റെ പേരിൽ കുട്ടികളെ മാറ്റിനിർത്തേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. ആർ‍ത്തവ അവധിയെക്കുറിച്ച് തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ഉമാ തോമസ്, കൗമാരപ്രായത്തിലുള്ള കുട്ടികൾക്കിടയിൽ ഇത്തരം അവധികൾ വിളിപ്പേരുകൾക്കും അധിക്ഷേപങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും […]
Read more

പൊലീസ് സ്‌റ്റേഷനില്‍വച്ച് അപമാനിച്ചുവെന്ന പരാതി; ഇന്ന് നടി അൻസിബയുടെ മൊഴിയെടുക്കും

എറണാകുളം: എസ്‌ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍വച്ച് അപമാനിച്ചു എന്ന പരാതിയില്‍ ഇന്ന് നടി അൻസിബയുടെ മൊഴിയെടുക്കും. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ എസ്‌ഐയാണ് രേഷ്മ. തൃക്കാക്കര എസിപി ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. ഇത് സംബന്ധിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി നടപടിക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. നടി ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച ഒരു വാട്‌സാപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ആ പരാതിയില്‍ അന്‍സിബയെ […]
Read more

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; 72 വർഷം കഠിന തടവ്

എറണാകുളം: മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ബിഹാർ മുജഫർപൂർ സ്വദേശിയായ നജീർ മിയ (55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി, അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് […]
Read more

കുമ്പളങ്ങിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

കൊച്ചി: എറണാകുളം കമ്പളങ്ങിയിൽ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ മാഹിൻ ആണ് മരിച്ചത്. മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണം നടന്നത് പുലർച്ചെയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപം ഇരുന്ന് മദ്യപിച്ചിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിച്ചതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കമ്പളങ്ങിയിൽ പച്ചക്കറി കടയ്ക്ക് സമീപം കുട […]
Read more

അൻസിബയെ ജിഹാദി എന്ന് വിളിച്ചതിന് തെളിവുണ്ട്: മാല പാർവതി

എറണാകുളം: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും അവർ പറഞ്ഞു. സംഘടനയ്ക്കുള്ളിൽ ഗുരുതരമായ പ്രശ്നങ്ങളാണെന്ന് അവർ ആരോപിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോപണങ്ങളുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നുമാണ് മാലാ പാർവതി വ്യക്തമാക്കിയത്. അതുല്യയുടെ കൂടുതൽ വോയിസ് ക്ലിപ്പുകൾ പുറത്തുവരും. അതുല്യ പറഞ്ഞതിനപ്പുറം വലിയ ആരോപണങ്ങളുള്ള മറ്റ് ശബ്ദസന്ദേശങ്ങളും ഉടൻ പുറത്തുവരും എന്ന് അവർ പറഞ്ഞു. സിനിമ മേഖലയിലെ ആളുകളെ അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തരുതെന്നും അവർ […]
Read more

ആലുവ പീഡനകേസ്; പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം

കൊച്ചി: ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ക്രിസ്റ്റൽ രാജിന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പോക്സോ കേസുകളടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ക്രിസ്റ്റൽ രാജിനെതിരെ കാപ ചുമത്തലുകളും ഉണ്ടായിരുന്നു. 2023 സെപ്റ്റംബർ 7-ന് ആലുവ ചാത്തൻപുറത്തായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. കുട്ടിയെ കാണാതായതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ പിന്നീട് ആലുവയിലെ മാർത്താണ്ഡവർമ പാലത്തിൻ്റെ അടിയിൽ പെരിയാറിനോട് […]
Read more
Advertisement
WhiteswanTV Footer