Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ; ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി ഇളവ് അപര്യാപ്തമാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സർക്കാർ പ്രഖ്യാപനം വലിയതാണെങ്കിലും പ്രായോഗികമായി തങ്ങൾക്ക് വലിയ നേട്ടമില്ലെന്നാണ് ബസ് ഉടമകളുടെ വാദം.

50 ശതമാനം നികുതി ഇളവ് നൽകിയാലും ദിവസേനയുള്ള ചെലവിൽ 106.50 മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നതെന്ന് ഉടമകൾ പറയുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ കാരണം ദിവസേന 1,000 മുതൽ 6,000 രൂപ വരെ നഷ്ടം നേരിടുന്നുവെന്നും അവർ ആരോപിക്കുന്നു.

ജൂൺ 30ഓടെ നിരവധി ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി. പ്രതീക്ഷിച്ച സാമ്പത്തിക പാക്കേജ് സർക്കാർ നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്.

വിദ്യാർത്ഥി കൺസഷൻ തുടരുന്നതും ടിക്കറ്റ് നിരക്ക് വർധന അനുവദിക്കാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്ന് അവർ ആരോപിക്കുന്നു. കെഎസ്ആർടിസിക്ക് നൽകുന്ന പോലെ സ്വകാര്യ ബസുകൾക്കും സർക്കാർ സഹായം ലഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കെഎസ്ആർടിസി ഇല്ലാത്ത റൂട്ടുകളിൽ മാത്രമാണ് ഇപ്പോൾ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നും, സർക്കാർ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാത്തപക്ഷം മേഖല തകർച്ചയിലേക്ക് പോകുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer