Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കോടതി ഉത്തരവിന്റെ ഭാഗം: മന്ത്രി കെ എ തുളസി

എറണാകുളം: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച വിവാദത്തിൽ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസിയുടെ പ്രതികരണം. പലരും പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടി എന്ന രീതിയിൽ പ്രചരണം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. ഈ നടപടി സർക്കാരിന്റെ തീരുമാനമല്ല, കോടതിയുടെ ഉത്തരവിന്റെ ഭാഗമായുള്ള നടപടിയാണ്. സർക്കാർ നയം സാധാരണക്കാരന്റെ പിന്തുണയ്ക്കാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾക്ക് ഉത്തരവാദിത്തമുള്ളവർ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് മന്ത്രിയുടെ പ്രതികരണം. അന്വേഷണത്തിനും പ്രക്രിയകൾക്ക് നേരിട്ട് റിപ്പോർട്ടുകൾ സമർപ്പിക്കാൻ വകുപ്പ് ശ്രമിച്ചുവെന്നും, പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സമ്പർക്കത്തിലുണ്ടായതായും […]
Read more

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എറണാകുളം: ആഫ്രിക്കയിലെ എബോള വൈറസ് വ്യാപന റിപ്പോർട്ടിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ , എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. യോഗത്തിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന സർവൈലൻസ് സംവിധാനം സജ്ജമാക്കാൻ തീരുമാനിച്ചു. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്ര ചരിത്ര പരിശോധന (21 ദിവസത്തെ) തുടങ്ങിയ നടപടികൾ നടപ്പാക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് ഇമിഗ്രേഷൻ ഭാഗത്ത് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ സമർപ്പിക്കേണ്ടതും നിർദേശമായി. ഡെമോക്രാറ്റിക് […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മറ്റന്നാൾ പൂർത്തിയാക്കണം

എറണാകുളം: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി പെരുമ്പാവൂർ മുൻസിഫ് കോടതി. ശനിയാഴ്ച തന്നെ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട്‌ നൽകാൻ കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും നിർദ്ദേശം നൽകി. ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി […]
Read more

മലയിടം തുരുത്തിലെ പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ല: പി രാജീവ്

എറണാകുളം: മലയിടം തുരുത്തിലെ പൊലീസ് നടപടിയിൽ പ്രതികരവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്നാണ് രാജീവിന്റെ പ്രതികരണം. ഇന്നലെയാണ് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയുണ്ടായത്. മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ് വ്യക്തമാക്കി. വേഗതയുള്ള ഗതാഗത സൗകര്യം വേണം. സിൽവർ […]
Read more

ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍

എറണാകുളം: ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്ന് കെ ടി ജലീല്‍. ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം നടന്നിരുന്നു. പ്രചരണങ്ങളെല്ലാം അസംബന്ധമാണെന്നും ഇടതുപക്ഷത്തിനോടൊപ്പം തുടരുമെന്നും ജലീൽ വ്യക്തമാക്കി. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്നും കെ […]
Read more

സ്ത്രീലമ്പടനായി സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി: ചെറിയാൻ ഫിലിപ്പ്

എറണാകുളം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്നു പറഞ്ഞു. തൻ്റെ ഭാ​ഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. ദിവസങ്ങളായി […]
Read more

സർവകലാശാല അധികാരത്തർക്കം; നിർണായക ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ്. കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിൻഡിക്കേറ്റ് എടുത്ത നടപടി ചാൻസിലർ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Read more

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധം ശക്തം. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ കാര്യങ്ങൾ വഷളായി. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം പോലീസ് സ്ഥലത്തു നിന്ന് […]
Read more

ഗതാഗത നിയമ ലംഘനത്തിൽ വിഐപി വാഹനങ്ങളും; കൊച്ചിയിൽ 6 മാസത്തിനിടെ 64 നിയമലംഘനം

എറണാകുളം: ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. കൊച്ചിയിൽ മാത്രം വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മന്ത്രിമാർ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്. മുൻ വർഷങ്ങളിലെ കണക്കുകൾ ചേർക്കുമ്പോൾ ഇത് 180ഓളം കേസുകൾ വരുമെന്ന് അധികൃതർ പറഞ്ഞു. മൊബൈൽ […]
Read more

‘മേനോൻ’ ഇപ്പോൾ എങ്ങനെ വന്നു; കടുത്ത വിമർശനവുമായി കെപിസിസി വക്താവ്

എറണാകുളം: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വിഡി സതീശൻമുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് അനൂപ് വി ആർ. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്‍റെ വാലായി വന്നുവെന്നും അനൂപ് വിമർശിച്ചു. പലരും സത്യപ്രതിജ്ഞക്ക് ശേഷം വിമർശനവുമായി രംഗത്ത് വന്നിരുന്നു.
Read more
Advertisement
WhiteswanTV Footer