Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

‘അമ്മ ‘ഓഫീസിൽ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല: പ്രസിഡന്റ് ശ്വേതാ മേനോൻ

എറണാകുളം: ‘അമ്മ’ സംഘടനയുടെ ഓഫീസില്‍ നടക്കുന്നതെന്താണെന്ന് പ്രസിഡന്റായ തനിക്ക് പോലും അറിയില്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി അറിയിക്കാറില്ലെന്നും ശ്വേത ആരോപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. എന്നെ ലക്ഷ്യമിടുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്, ശ്വേത കൂട്ടിച്ചേർത്തു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കി. “അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ […]
Read more

യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് രത്തൻ ഖേൽക്കർ: എം വി ജയരാജൻ

എറണാകുളം: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ബംഗാളിൽ ബിജെപി സ്വീകരിച്ച അതേ നയമാണ് കേരളത്തിൽ കോൺഗ്രസ് പിന്തുടരുന്നതെന്ന് എം വി ജയരാജൻ ആരോപിച്ചു. ബിജെപി-കോൺഗ്രസ് ബന്ധത്തിന്റെ വിശ്വാസ്യത ഇതിലൂടെ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടികളിൽ രത്തൻ ഖേൽക്കർ യുഡിഎഫിനെ സഹായിച്ചുവെന്നും, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കുകയും അനർഹരെ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന ഗുരുതര ആരോപണവും […]
Read more

അൻസിബ ഹസന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ

എറണാകുളം: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. അന്‍സിബയ്‌ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്‌സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. മെസേജ് കാരണം കുടുംബത്തില്‍ പ്രശ്‌നം ഉണ്ടായി. വനിതാ സെല്ലില്‍ പരാതി കൊടുത്തത് എഫ്‌ഐആര്‍ ഇടാനല്ല. വ്യക്തത വരുത്താനാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിന്റെ സ്‌പോണ്‍സറിനെ എതിര്‍ത്തത് അന്‍സിബ മാത്രമല്ല. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട […]
Read more

ടിനിടോം അപമാനിച്ചു; അൻസിബയുടെ ആരോപണങ്ങൾ ശരിവച്ച് നീന കുറുപ്പ്

എറണാകുളം: നടൻ ടിനി ടോമിനെതിരെ നടി നീന കുറുപ്പ് ‘അമ്മ’ സംഘടനയിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. നടി അൻസിബ ഹസ്സൻ മാധ്യമങ്ങൾക്കു മുന്നിൽ ആരോപണം ഉന്നയിക്കുന്നതിന് മുമ്പാണ് പരാതി നൽകിയത്. മെയ് 12ന് നൽകിയ പരാതിയിൽ, ടിനി ടോമിന്റെ ആവർത്തിച്ചുള്ള അസഭ്യപരവും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘അമ്മ’ കുടുംബ സംഗമത്തിന്റെ പരിശീലനത്തിനിടെ ടിനി ടോം പരസ്യമായി അപമാനിച്ചെന്നും അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും നീന കുറുപ്പ് ആരോപിച്ചു. ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ […]
Read more

‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; രൂക്ഷ വിമർശനവുമായി മാല പാര്‍വതി

എറണാകുളം: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടു. സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമായ സാഹചര്യമുണ്ടാക്കിയെന്നും അവർ വിമർശിച്ചു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്നും, ഇരുവരും സ്വയം മാറിനിൽക്കണമെന്നും മാല പാർവതി പറഞ്ഞു. ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് ഭരണ ചുമതല ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാർവതി പറഞ്ഞു. വനിതാ നേതൃത്വം വേണമെന്ന് […]
Read more

അൻസിബ ഹസ്സൻ്റെ പരാതി; ഗൂഢാലോചന സംശയിക്കുന്നുവെന്ന് അമ്മ പ്രസിഡൻ്റ് ശ്വേത മേനോൻ

എറണാകുളം: നടി അൻസിബ ഹസ്സന്റെ ടിനി ടോമിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. സംഭവം ആസൂത്രിത നീക്കമാണെന്ന സംശയം നിലനിൽക്കുന്നുവെന്നും വിഷയത്തിൽ ഗൂഢാലോചന ഉണ്ടായിരിക്കാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടന്ന മെഡിക്കൽ ക്യാമ്പിനിടെയാണ് ഈ പരാതി സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ ലഭിച്ചില്ലെന്നും അവർ പറഞ്ഞു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളാണ് പിന്നീട് സംഘടനയ്ക്ക് ലഭിച്ചതെന്നും വൈകിട്ട് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി പരാതി […]
Read more

ജിഹാദി ആരോപണം എന്താണെന്ന് എനിക്കറിയില്ല അൻസിബ സഹോദരിയെ പോലെ:ടിനി ടോം

എറണാകുളം: നടി അൻസിബ അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്റെ വളർച്ച ചിലർ ഭയപ്പെടുന്നുവെന്നും പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ടിനി ടോം ആരോപിച്ചു. അൻസിബയുടെ രാജിക്കു പിന്നാലെ നടത്തിയ തുറന്നുപറച്ചിലിൽ, ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും “ജിഹാദി” എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടിനി ടോമിന്റെ പ്രതികരണം. അൻസിബ എനിക്ക് സഹോദരിയെ […]
Read more

വ്യക്തിപരമായ ആക്രമണങ്ങൾ സഹിക്കാനാകില്ല; ടിനി ടോമിനെതിരെ അൻസിബ

എറണാകുളം: അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതുമുതൽ തന്നെ തനിക്കെതിരെ ആരോപണങ്ങൾ തുടങ്ങിയതായും, കമ്മിറ്റിയിലെ അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായി കാണുകയാണെന്നും അൻസിബ പറഞ്ഞു. തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും, ഇത് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ആക്രമണമാണെന്നും വ്യക്തമാക്കി. ഒരു പെണ്ണിനെ തകർക്കാനുള്ള എളുപ്പവഴി അവിഹിത കഥകളാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ, ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ […]
Read more

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷന്‍ ഇന്ന് എത്തിയേക്കും

എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇന്ന് അഭിഭാഷക കമ്മീഷൻ സ്ഥലത്ത് എത്തും. അതേസമയം, സമരസമിതി കുടിയൊഴിപ്പിക്കൽ നീക്കം നടക്കാൻ പുറപ്പെടുകയാണെങ്കിൽ പ്രതിരോധമാകും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി റോജി എം. ജോൺ ഉന്നതിയിലെ താമസക്കാറോട് പൊലീസിന്റെ ഇടപെടൽ ഉണ്ടായിരിക്കില്ലെന്നു ഉറപ്പുനൽകിയിരുന്നു. സർക്കാർ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും. ഇന്നലെ പാരിയത്തുകാവ് ഉന്നതിയിൽ നടന്ന സമവായ ചർച്ചയിൽ മന്ത്രി റോജി […]
Read more

പാരിയത്തുകാവിലെ പൊലീസ് അതിക്രമം; ഗൂഢാലോചന സംശയിക്കുന്നു: രാജു പി നായര്‍

എറണാകുളം: പാരിയത്തുകാവ് ഉന്നതിയിലെ പോലീസ് ഇടപെടലിൽ ഗൂഢാലോചനയുടെ സാധ്യതയുണ്ടെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ. പതിനാലു പ്രാവശ്യം സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ എത്തിയെങ്കിലും പൊലീസ് സംയമനത്തോടെ പെരുമാറിയിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് പുതിയ സര്‍ക്കാരിന്റെ വകുപ്പ് പ്രഖ്യാപനം വന്ന് ആഭ്യന്തര മന്ത്രി ചുമതലയേല്‍ക്കുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ഇത്ര വലിയ സന്നാഹമായി അക്രമം അഴിച്ചുവിട്ടതെന്ന് രാജു പി നായര്‍ ചോദിക്കുന്നു. പത്തു വർഷമായി ഈ വിഷയത്തിൽ കോടതിക്ക് പുറത്ത് പരിഹാരത്തിനോ പുനരധിവാസത്തിനോ നടപടിയെടുത്തിട്ടില്ലാത്ത സിപിഐഎം, […]
Read more
Advertisement
WhiteswanTV Footer