Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എറണാകുളം: മുഖ്യമന്ത്രി കസേരക്കായി ചേരിപ്പോര് മുറുകുകയാണ്. പരസ്യമായും അല്ലാതെയും നേതാക്കന്മാർ അവരുടെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഇത്രനാൾക്ക് ശേഷവും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല ടീം യുഡിഫിന്. കേസേരപോര് ഒരു സൈഡിൽ കനക്കുമ്പോൾ മറുഭാഗത്തു നേതാക്കന്മാർ തമ്മിൽ വാക്പോരും തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ, കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി […]
Read more

ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ

എറണാകുളം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിക്കുകയാണ്. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി പിടിമുറുക്കിയിരിക്കുകയാണ്. നേതാക്കന്മാർക്കായി അണികളും പരസ്യമായും അല്ലാതെയും രംഗത്ത് എത്തിയിട്ടുണ്ട്. പലർക്കുമായി ഫ്ളക്സ് ബോർഡുകളും ബാനറുകളും സജീവമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കുമെന്നുമാണ് മുരളീധരന്റെ പ്രതികരണം. നിലവില്‍ ഒരു പ്രശ്‌നവുമില്ല. ഞായറാഴ്ച തീരുമാനം വരും. അന്തിമ […]
Read more

ലൈം​ഗികാതിക്രമ പരാതി: ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: നടനും ബി​ഗ്ബോസ് താരവുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല കോടതി. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. 2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നുണ്ട്. കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Read more

തെരഞ്ഞെടുപ്പിൽ സുപ്രധാന നേതൃത്വം നൽകി; കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന ആകാംഷയിലാണ് ജനങ്ങളും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണയിലുള്ളത്. ഓരോരുത്തർക്കായും അണികൾ ഫ്ളക്സ് ബോർഡുകളും ചേരിപ്പോരുകളും തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് റാണാജിത് വന്നിരിക്കുകയാണ് ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസും യുഡിഎഫും ചരിത്രവിജയമാണ് […]
Read more

നോട്ടയ്ക്കും കിട്ടുമോ ഒരു മന്ത്രിസ്ഥാനം; നോട്ട വോട്ടിൽ വൻ വർധന

എറണാകുളം: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ‘നോട്ട’ നേടിയത് ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളാണ്. ഒരു സ്ഥാനാർത്ഥിയോടും തൽപര്യമില്ലെന്നറിയിച്ച് നോട്ടക്ക് കുത്തിയത് 1,23,734 പേരാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോട്ടക്ക് കുത്തിയവരുടെ എണ്ണത്തിൽ 19,000ലധികം പേരുടെ വർധനവാണ് ഉണ്ടായത്. ഭൂരിപക്ഷത്തിൽ റെക്കോഡിട്ട പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമടക്കം 40 മണ്ഡലങ്ങളിൽ നോട്ടക്ക് ആയിരത്തിലധികം വോട്ടുണ്ട്. ഒരു മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാൾ കുറഞ്ഞ വോട്ടിനാണ്. മഞ്ചേരിയിലാണ് നോട്ട ഇത്തവണ […]
Read more

കൊച്ചി മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും: മുഹമ്മദ് ഷിയാസ്

എറണാകുളം: കൊച്ചി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്. താന്‍ സ്ഥാനാര്‍ത്ഥിയായതില്‍ ലത്തീന്‍ സഭയ്ക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞത് സിപിഐഎം ആണെന്ന് ഷിയാസ് പറഞ്ഞു. മുനമ്പത്ത് വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലും ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങളിലുമൊക്കെ എടുത്ത സമീപനം ജനങ്ങള്‍ തമ്മില്‍ അടിക്കട്ടെ എന്നുളളതാണ്. അതേ തീരുമാനം തന്നെയായിരുന്നു സര്‍ക്കാരിന്റേതും. ആ തീരുമാനത്തെ തുടക്കത്തിലേ ഇല്ലാതാക്കിയത് ലത്തീന്‍ സഭയാണ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇപ്പോള്‍ […]
Read more

ആശങ്കയില്ല; വികസനപ്രവര്‍ത്തനം തുടരും, നവകേരളം സൃഷ്ടിക്കും: ഇ പി ജയരാജന്‍

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പത്ത് വര്‍ഷം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഭരണം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നവകേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെയും അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് അധികാരം കിട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ […]
Read more

ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നം; സിപിഐഎം വീണ്ടും വരും: വെള്ളാപ്പള്ളി

എറണാകുളം: സിപിഐഎം വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എക്‌സിറ്റ് പോള്‍ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെന്നും ബിജെപി നിര്‍ണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എന്‍ഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് […]
Read more

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ

എറണാകുളം: ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ. ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകളാണ് ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നത്. ജിപിഎസ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ഭാഗത്ത് നിന്ന് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാത്തതാണ് നിലവിലെ പ്രശ്‌നം. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി ബസുകൾക്ക് സർവീസിനുള്ള അനുമതി ലഭിക്കുകയുള്ളു. വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ജിപിഎസ് ഉപകരണങ്ങളുടെ കരാർ നൽകിയിരിക്കുന്നത്. ആലുവ, […]
Read more

പാചകവാതക വില വർധന; സംസ്ഥാനത്ത് മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

എറണാകുളം: വാണിജ്യ സിലിണ്ടറിന് വില കുത്തനെ വർധിച്ചതിൽ പ്രതിഷേധിച്ച് മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ, വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് വിലവർധന. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയാണ് കൂട്ടിയിരുന്നത്. എന്നാൽ, ഇത്തവണ […]
Read more
Advertisement
WhiteswanTV Footer