Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22കാരന്‍ പിടിയില്‍

എറണാകുളം: വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ നടത്തിയ 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. വാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയാണ് ഇയാൾ നഗ്നത പ്രദര്‍ശനം നടത്തിയത്. കൂടാതെ, വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വെച്ചാണ് വിദ്യാര്‍ത്ഥിനി പോലീസിൽ പരാതി പെട്ടത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന […]
Read more

വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

എറണാകുളം: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകട സാധ്യത കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യം ഇല്ല. വിമാന ദുരന്തങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കാൻ കമ്മീഷൻ വയ്ക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മീഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയില്ല. അതുകൊണ്ടുതന്നെ, വെടിക്കെട്ട്‌ അപകട രഹിതമായി നടത്തുന്നതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷന്റെ അന്വേഷണമെന്നും സി എൻ രാമചന്ദ്രൻ വ്യക്തമാക്കി. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ […]
Read more

ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല, ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്: രമേശ് ചെന്നിത്തല

എറണാകുളം: ഫല പ്രഖ്യാനത്തിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിച്ചിരുന്നു കോൺഗ്രസിനുള്ളിൽ. ഇപ്പോഴിതാ, രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും കൂട്ടിച്ചേർത്തു. കുറച്ചുനാൾ കെഎസ്‍യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു അന്ന് ആരും ഫണ്ട് തന്‍റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. […]
Read more

കിഴക്കമ്പലത്തെ കുട്ടിയുടെ മരണം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭരണ സമിതി

എറണാകുളം: കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി അജിക്കെതിരെ ഭരണ സമിതി. അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം. വിവിധ വിഷയങ്ങളിൽ സെക്രട്ടറിയെതിരെ എട്ടിലധികം തവണ ഷോക്കോസ് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സെക്രട്ടറിയെ സർവീസിൽ നിന്ന് നീക്കണമെന്നും ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി […]
Read more

കനത്ത ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

എറണാകുളം: കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. അതേസമയം പലയിടങ്ങളിലും ചൂട് കൂടി വരുകയാണ്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും 4 മുതൽ 5 ഡിഗ്രി […]
Read more

കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

എറണാകുളം: കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളിക്ക് സൂര്യാഘാതമേറ്റ് ഗുരുതര പൊള്ളൽ. ഒറീസ സ്വദേശിയായ പാണ്ഡവ ബൈരക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം. ഇയാളുടെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റിട്ടുള്ളത്. കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. സംസ്ഥാനത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും ആളുകൾ ചൂടിനാൽ വലയുകയാണ്. ചൂട് കൂടുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read more

നടിയെ ആക്രമിച്ച കേസ്; ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അതിജീവിത. ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, സ്ഥാനക്കയറ്റം നല്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം. പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധയാണ് ഹണി എം വര്‍ഗീസ് പരിശോധിച്ചതെന്ന് ആരോപിച്ചു രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നിവേദനം നൽകിയിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ അതിജീവിത പറഞ്ഞു. വനിത ജഡ്ജി വേണമെന്ന് അതിജീവിതയുടെ ആവശ്യത്തെ […]
Read more

തമിഴ്‌നാട് ഡ്രൈ ഡേ പ്രഖ്യാപനം; സംസ്ഥാന സർക്കാറിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

എറണാകുളം: ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് മനു അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ചോദ്യം ചെയ്തത്. ഡ്രൈഡേ […]
Read more

ആലുവയിൽ സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാൻ എത്തിയ നവവധു തൂങ്ങി മരിച്ചു

എറണാകുളം: വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ ആലുവ സ്വദേശിനിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയയാണ് മരിച്ചത്. 24 വയസ്സായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. ഈ മാസം 14നാണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലേക്ക് എത്തിയത്. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തേക്ക് മടങ്ങി പോയതിനെ തുടർന്ന് ഒറ്റയ്ക്കാണ് കൃഷ്ണപ്രിയ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ […]
Read more

പച്ചാളത്തെ യുവാവിൻ്റെ മരണം കൊലപാതകം തന്നെ; സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: പച്ചാളത്ത് യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. ഫ്രയിങ് പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. പച്ചാളം സ്വദേശി ആല്‍ ജൂഡാണ് മരണപ്പെട്ടത്. സംഭവത്തിൽ പാച്ചാളം സ്വദേശി സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലാണ് ആൽ ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജൂഡ് ഉൾപ്പെടെയുള്ള മൂന്നുപേരടങ്ങുന്ന സംഘം സിനോഷിന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മദ്യപാനത്തിനിടയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read more
Advertisement
WhiteswanTV Footer