Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: പച്ചാളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശിയായ ആല്‍ ജൂഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂഡിന്റെ സുഹൃത്തായ സിനോജിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ സിനോജിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ജൂഡ് മദ്യപിച്ചിരുന്നു. ജൂഡിനെ കൂടാതെ മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
Read more

നേര്യമംഗലത്ത് ട്രാവലറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്

എറണാകുളം: എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറും ജീപ്പും കൂട്ടിയിടിച്ചു. നേര്യമംഗലം ആർച്ച് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ട്രാവലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ജീപ്പ് മറിഞ്ഞിരുന്നു. മാമലക്കണ്ടം സന്ദർശിക്കാൻ പോവുകയായിരുന്ന ബന്ധുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം വളാഞ്ചേരി സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പതിനാല് അംഗ സംഘമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ച ട്രാവലർ ജീപ്പിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം […]
Read more

ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിക്കുകയിരുന്നു ഇദ്ദേഹം. മൃതദേഹം നിലത്തു വീണുകിടക്കുന്ന നിലയിലായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികൾ പൂർത്തിയായതിന് ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് നിഗമനം.
Read more

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ ബോബി കുര്യൻ സഹായിച്ചു എന്ന സംശയത്തിലാണ് പോലീസ് ചോദ്യം ചെയ്തത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇത്തരത്തിലുള്ള ഒരു കേസിനെ കുറിച്ചറിയുന്നതെന്നാണ് ബോബിയുടെ മൊഴി. എന്നാൽ, ബോബിയുടെ മൊഴി വിശ്വാസത്തിലെടുക്കാത്ത പോലീസ് ചോദ്യം ചെയ്യലിനായി ഇനിയും വിളിപ്പിച്ചേക്കും. സിനിമാ ലൊക്കേഷനില്‍ വെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി നൽകിയ പരാതി. എന്നാൽ, വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ […]
Read more

കുംഭമേള പെൺകുട്ടി രഹസ്യകേന്ദ്രത്തിൽ; പിടികൊടുക്കാതെ ഭർത്താവ്

എറണാകുളം: കുംഭമേള വൈറൽ പെൺകുട്ടിയെയും ഭർത്താവ് ഫർമാനെയും തേടി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തി. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പെൺകുട്ടി. നിയമനടപടിയുമായി മുൻപോട്ട് പോകാനാണ് നിലവിലെ നീക്കം. കൊച്ചിയിൽ നിന്നും പെൺകുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന. മധ്യപ്രദേശ് പോലീസ് കേരളത്തിൽ തുടരുകയാണ്. ഈ മാസം 20വരെ ഹൈക്കോടതി ഫർമാൻ ഖാൻ്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. കേരളത്തിലെത്തിയാണ് ഇരുവരും വിവാഹിതരായത്. പിന്നീടാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന വാദം പുറത്തുവരുന്നത്. പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ കേസ് ഫയൽ […]
Read more

പൊലീസ് സംരക്ഷണം വേണം; പരാതി നൽകി കുംഭമേള വൈറല്‍ താരം

എറണാകുളം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം. മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്ന് മൊഴി എടുത്തതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായാണ് മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയത്. മാർച്ച് പതിനൊന്നിന് കേരളത്തിലെത്തിയാണ് ഇരുവരും വിവാഹിതരായത്. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം നടത്തിവരികയാണ്.
Read more

ഗോദ്റെജ് പ്രോമിസ് വഴി അപ്ലയന്‍സുകള്‍ക്ക് അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റിയും സുതാര്യമായ സേവനവും

കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയന്‍സസ് ബിസിനസ് വിഭാഗം ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസവും വിശ്വസ്തതയും വര്‍ദ്ധിപ്പിപ്പിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ‘ഗോദ്റെജ് പ്രോമിസ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്കും യാതൊരുവിധ ഒളിഞ്ഞിരിക്കുന്ന ചെലവുകളും ഇല്ലാതെ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റി കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ഉറപ്പും നല്‍കുകയും, ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയും വില്‍പനാനന്തര സേവനങ്ങളും ഉല്‍പ്പന്നങ്ങള്‍ […]
Read more

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പങ്കാളിയുടെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

എറണാകുളം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പങ്കാളി ഫർമാന്റെ അറസ്റ്റ് തടഞ്ഞത് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് നീട്ടിയിരിക്കുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ കേസെടുത്തിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായം. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.
Read more

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം; പരാമർശം തിരുത്തി മുഹമ്മദ് ഷിയാസ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകളും അഭിപ്രായങ്ങളും കോൺഗ്രസിൽ നിന്നും ഉയർന്നു വന്നിരുന്നു. ഏറെ വിവാദമായിരുന്നു എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം എന്ന ഡി സി സി അധ്യക്ഷനായ മുഹമ്മദ് ഷിയാസിന്റെ ഈ പരാമർശം. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. പിന്നീട് പരാമർശം വിവാധമായതോടെ വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നും പറഞ്ഞിരുന്നു ഷിയാസ്. ഇപ്പോഴിതാ, ആ പ്രതികരണത്തിലും തിരുത്തൽ വരുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും […]
Read more

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ അഭിപ്രായങ്ങൾ അവസാനിപ്പിക്കണം: കെ സി ജോസഫ്

എറണാകുളം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ്. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ യു ഡി എഫ് മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേൽപ്പിക്കരുതെന്നും കെ സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ കോൺഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു. എറണാകുളം […]
Read more
Advertisement
WhiteswanTV Footer