Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

എറണാകുളം: ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു . നാട്ടിലേയ്ക്ക് പ്രസവത്തിനായി ട്രെയിനില്‍ പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29 നാണ് ജാർഖണ്ഡ് […]
Read more

ജിഷ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്‌ലാമിൻ്റെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എറണാകുളം: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലിൽ തന്റെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏക പ്രതി അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി അംഗീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പ്രതിയുടെ മാനസിക നിലയിൽ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും അമീറുൽ ഇസ്ലാമിന്റെ പെരുമാറ്റത്തിലും പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട് നൽകിയത്അമീറുൽ ഇസ്ലാം […]
Read more

വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോർജിന് ആശ്വാസം മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോർജിന് ആശ്വാസം. കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി മുൻകൂര്‍ ജാമ്യം […]
Read more

കൊച്ചിയിലെ ഭക്ഷണശാലയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു ഒരാൾ മരിച്ചു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഭക്ഷണശാലയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. പരുക്കേറ്റ മറ്റ് മൂന്ന് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വൈകീട്ട് നാലുമണിയോടെയാണ് കലൂരിലെ ഇഡ്ഡലി കഫേയിൽ അപകടം ഉണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അപകടത്തിൽ സുമിത്ത് എന്നയാളാണ് മരിച്ചത്.
Read more

മിഹിറിന്റെ മരണം; പോക്സോ ചുമത്താനുള്ള സാധ്യത പരിശോധിക്കും

എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുക്കാരൻ മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്‌മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ. കുട്ടി മറ്റ് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ്‌ പറഞ്ഞു. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി ഉണ്ടോ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്നും കൃത്യമായ എൻഒസി രേഖ സ്കൂൾ നൽകിയിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. വ്യക്തമായ രേഖകൾ ഇല്ലെങ്കിൽ അതും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. കോടതി കേസിൽ പോക്സോ ചുമത്താനുള്ള […]
Read more

ജസ്റ്റിസ് ഫോര്‍ മിഹിര്‍: കൊച്ചിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ പ്രതികരണവുമായി താരങ്ങളും

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് പതിനഞ്ചുക്കാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടി സാമന്ത. ‘#JusticeForMihir’ എന്ന് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ‘ഈ വാര്‍ത്ത എന്നെ ആകെ തകര്‍ത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചു പേര്‍ ചേര്‍ന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാല്‍ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു.’ എന്നായിരുന്നു സാമന്ത കുറിച്ചത്. ‘നമുക്ക് നമ്മുടെ കുട്ടികളെ സഹാനുഭൂതിയും ദയയും പഠിപ്പിക്കാം, ഭയവും […]
Read more

കഴുത്തില്‍ കയര്‍ മുറുക്കിയ പാട്, മുറിവുകൾ ഉറുമ്പ് അരിച്ച നിലയില്‍; എറണാകുളം പീഡനക്കേസിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ. എറണാകുളം ചോറ്റാനികരയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വധശ്രമം ഉൾപ്പടെയുല്ല വകുപ്പുകൾ ചുമത്തി പോലീസ് ഇയാളെ പിടികൂടിയത്.ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയിലുള്ള […]
Read more

വിമാനയാത്രയ്ക്കിടെ ശ്വാസതടസം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് പുലർച്ചെയാണ് ഗൾഫ് എയർ വിമാനത്തിൽ ദാരുണ സംഭവം നടന്നത്. പ്രാഥമിക ചികിത്സ വിമാനത്തിൽ നിന്നും കുഞ്ഞിന് നൽകിയിരുന്നു. പിന്നീട അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.ഇതിന്റെ തുടർ ചികിത്സക്കായിനാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.
Read more

ചേന്ദമംഗലം കൂട്ടകൊലപാതകം: പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

എറണാകുളം ചേന്ദമംഗലം കൂട്ടകൊലപാതക കേസിലെ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും .രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ജനരോക്ഷം കണക്കിലെടുത്ത് വന്ന സുരക്ഷയിലാകും പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കുക. നിലവിൽ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതി ഋതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂർ ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേരെ അയല്പക്കക്കാരനായ ഋതു വ്യക്തിവൈരാഗ്യത്തിന്റെ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റസമ്മതം നടത്തി പ്രതി ഋതു

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. ജിതിനെ മാത്രം ആക്രമിക്കാനാണ് ലക്ഷ്യം വെച്ചതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളായ വേണുവിനെയും ഉഷയെയും ആക്രമിച്ചതെന്നും വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും പ്രതി ഋതു മൊഴി നല്‍കി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ , മകൾ വിനീഷ എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ വിനീഷയുടെ ഭർത്താവായ ജിതിനും പരുക്കേറ്റിരുന്നു . ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ […]
Read more
Advertisement
WhiteswanTV Footer