Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം; പരാമർശം തിരുത്തി മുഹമ്മദ് ഷിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകളും അഭിപ്രായങ്ങളും കോൺഗ്രസിൽ നിന്നും ഉയർന്നു വന്നിരുന്നു. ഏറെ വിവാദമായിരുന്നു എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം എന്ന ഡി സി സി അധ്യക്ഷനായ മുഹമ്മദ് ഷിയാസിന്റെ ഈ പരാമർശം. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. പിന്നീട് പരാമർശം വിവാധമായതോടെ വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നും പറഞ്ഞിരുന്നു ഷിയാസ്. ഇപ്പോഴിതാ, ആ പ്രതികരണത്തിലും തിരുത്തൽ വരുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും കൈക്കൊള്ളട്ടെ എന്നാണ് ഷിയാസിന്റെ ഇപ്പോഴത്തെ പ്രതികരണം. തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ആരാകണം എന്നതിൽ ഇപ്പോഴും കോൺഗ്രസ്സിനുള്ളിൽ വ്യക്തത വന്നിട്ടില്ല. അത്തരം ചർച്ചകൾക്കുള്ള സമയമല്ല ഇപ്പോഴെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.

Tags :

Recent News

Advertisement
WhiteswanTV Footer