തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടാകുന്ന വർധനയും ലഭ്യതയിലെ കുറവും പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് നിർദേശമുണ്ട്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമാണെന്ന് കെഎസ്ഇബി അറിയിച്ചു.




