Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eranakulam

യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന ജില്ല; എറണാകുളം ഇക്കൊല്ലം ആർക്കൊപ്പം

എറണാകുളം: നാളെ കേരളം വിധിയെഴുതാൻ പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. വികസന നേട്ടങ്ങളെ മുൻനിർത്തി മൂന്നാം സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷം തയ്യാറെടുക്കുമ്പോൾ വികസന വീഴ്ചകളാണ് ടീം യുഡിഫിന്റെ ആയുധം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞ ജില്ലയാണ് എറണാകുളം. 14 സീറ്റുകളിൽ 9 സീറ്റുകളില്‍ ജയിക്കാന്‍ അന്ന് യുഡിഎഫിന് കഴിഞ്ഞു. 5 സീറ്റിലായിരുന്നു ഇടത് വിജയം. ഭരണത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് ഇക്കുറി ഏറ്റവുമധികം പ്രതീക്ഷ […]
Read more

പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കുന്നു: വിഡി സതീശൻ

എറണാകുളം: പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയത്. കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു.
Read more

രഞ്ജിത്ത് കേസ്; വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും

എറണാകുളം: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി […]
Read more

പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

എറണാകുളം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ നേതാക്കന്മാർ തമ്മിൽ വാഗ്‌വാദങ്ങളും ആരോപണങ്ങളും ഉയരുകയാണ്. കെ സി വേണുഗോപാലിന് നേരെ വ്യാജആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയില്‍ പറയുന്നു. […]
Read more

ജനങ്ങൾക്ക് ആശ്വാസം; ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട

എറണാകുളം: ജനങ്ങൾക്ക് ആശ്വാസമായി പുതിയ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയ പാതകളിൽ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായിട്ടാണ് പുതിയ നടപടി. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും. ഇതുവരെ ഇത്തരം വാഹനങ്ങളിൽ […]
Read more

ഫേസ് ക്രീം മാറ്റിവെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകള്‍: സംഭവം എറണാകുളത്ത്

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാടാണ് സംഭവം. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മകള്‍ അമ്മയെ മര്‍ദിച്ചത്. സംഭവത്തില്‍ പനങ്ങാട് സ്വദേശി നിവിയ (30)യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിടിയിലായ നിവിയ മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. സരസു എന്ന 70 വയസുള്ള അമ്മയെയാണ് നിവിയ അതിക്രൂരമായി മര്‍ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിവിയയുടെ പശ്ചാത്തലത്തെക്കുറിച്ച് […]
Read more

പാലാ സീറ്റിനായി അവകാശവാദമുന്നയിച്ച് എൻസിപി (ശരദ് പവാർ വിഭാഗം); എൽഡിഎഫിൽ സമ്മർദ്ദം ശക്തമാക്കാൻ തീരുമാനം

കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് തിരികെ ലഭിക്കണമെന്ന ശക്തമായ ആവശ്യവുമായി എൻ.സി.പി ശരദ് പവാർ പക്ഷം രംഗത്ത്. ജനുവരി 8-ന് എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മുൻപ് എൻ.സി.പി സ്ഥാനാർത്ഥിയായി മാണി സി. കാപ്പൻ വിജയിച്ച മണ്ഡലമെന്ന നിലയിൽ പാലായിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമായതോടെയാണ് എൻ.സി.പിക്ക് പാലാ സീറ്റ് വിട്ടുനൽകേണ്ടി വന്നത്. എന്നാൽ, അവിടെ മത്സരിച്ച […]
Read more

ലഹരി വിരുദ്ധ സായാഹ്നം ഇന്ന്

എറണാകുളം: നാഷണൽ സോഷ്യൽ ജസ്റ്റിസ് ആൻഡ് എൻവയോൺമെന്റ് ഫോറം എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സായാഹ്നം ഇന്ന്. ‘എന്റെ ലഹരി എന്റെ കുടുംബം, എന്റെ ലഹരി എന്റെ സമൂഹം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടി ഡിവൈഎസ്പി പി. ബി പ്രശോഭ് ഉത്‌ഘാടനം ചെയ്യും. ക്യൂൻസ് വാക് വേയിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മുഖ്യാതിഥിയായെത്തും. എറണാകുളം സെൻട്രൽ എസ് ഐ അനീഷ് ജോയ്, എറണാകുളം എക്സൈസ് റേഞ്ച് സി ഐ ജനീഷ് […]
Read more

KSRTC ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്;സിഐടിയു നേതാവിന് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്. എറണാകുളം യൂണിറ്റിലെ ജീവനക്കാരനും സിഐടിയു നേതാവുമായ പി ബി സിറാജുദ്ദീനെ ആണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത ബജറ്റ് ടൂറിസം പദ്ധതിയെ ആണ് ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതാവ് ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. എറണാകുളം യൂണിറ്റിലെ ബജറ്റ് ടൂറിസത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇയാൾക്കെതിരെ നിരവധി പരാതികൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നെങ്കിലും രേഖാമൂലമുള്ള പരാതികളായി അത് […]
Read more

കാട്ടാനയെ കണ്ട് ഭയന്നോടി: 70കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം : കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂവക്കണ്ടം സ്വദേശി എഴുപതുകാരൻ കുഞ്ഞപ്പന്‍ ആണ് മരിച്ചത്. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു തുടർന്ന് ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞുവീണത്. ഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read more
Advertisement
WhiteswanTV Footer