എറണാകുളം: പച്ചാളത്ത് യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്. ഫ്രയിങ് പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. പച്ചാളം സ്വദേശി ആല്‍ ജൂഡാണ് മരണപ്പെട്ടത്. സംഭവത്തിൽ പാച്ചാളം സ്വദേശി സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലാണ് ആൽ ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജൂഡ് ഉൾപ്പെടെയുള്ള മൂന്നുപേരടങ്ങുന്ന സംഘം സിനോഷിന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മദ്യപാനത്തിനിടയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






