Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുംഭമേള പെൺകുട്ടി രഹസ്യകേന്ദ്രത്തിൽ; പിടികൊടുക്കാതെ ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കുംഭമേള വൈറൽ പെൺകുട്ടിയെയും ഭർത്താവ് ഫർമാനെയും തേടി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തി. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പെൺകുട്ടി. നിയമനടപടിയുമായി മുൻപോട്ട് പോകാനാണ് നിലവിലെ നീക്കം. കൊച്ചിയിൽ നിന്നും പെൺകുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന. മധ്യപ്രദേശ് പോലീസ് കേരളത്തിൽ തുടരുകയാണ്. ഈ മാസം 20വരെ ഹൈക്കോടതി ഫർമാൻ ഖാൻ്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

കേരളത്തിലെത്തിയാണ് ഇരുവരും വിവാഹിതരായത്. പിന്നീടാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന വാദം പുറത്തുവരുന്നത്. പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, തങ്ങൾക്ക് സംരക്ഷം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ, പെൺകുട്ടിയെ ഹാജരാക്കണമെന്ന് സഹായമൊരുക്കുന്നവർക്ക് നിർദേശം നൽകിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix