Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രണയിച്ചിരുന്നെങ്കിൽ ഞങ്ങൾക്കിപ്പോൾ കുട്ടികളായേനെ: പ്രതികരിച്ച് കങ്കണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നടിയും എംപിയുമായ കങ്കണ റണാവത്തും കേന്ദ്ര മന്ത്രിയും എംപിയുമായ ചിരാഗ് പാസ്വാൻയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ. ഇരുവരും പൊതു പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഈ തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ പ്രതികരിച്ചത്. താനും ചിരാഗും നല്ല സുഹൃത്തുക്കളാണെന്നും പ്രണയബന്ധമൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.

“ഞങ്ങൾ പ്രണയത്തിലല്ല. ചിരാഗ് എന്റെ സുഹൃത്താണ്. ഞങ്ങൾക്കിടയിൽ പ്രണയമുണ്ടായിരുന്നെങ്കിൽ ഇപ്പോഴേക്കും കുട്ടികളുണ്ടാകുമായിരുന്നു,” എന്ന് കങ്കണ പറഞ്ഞു.

വർഷങ്ങളായി തുടരുന്ന സൗഹൃദമാണിതെന്നും അവർ പറഞ്ഞു. ചിരാഗ് സിനിമാ രംഗത്തുനിന്നുള്ള ആളായതിനാൽ അദ്ദേഹത്തോടൊപ്പം എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു. 2011-ൽ പുറത്തിറങ്ങിയ മിലേ നാ മിലേ ഹം എന്ന ചിത്രത്തിലാണ് കങ്കണയും ചിരാഗും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തൻവീർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ചിരാഗ് അഭിനയ രംഗത്തേക്ക് എത്തിയത്.

Tags :

Recent News

Advertisement
WhiteswanTV Footer