എറണാകുളം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രതിഷേധിക്കേണ്ടത് പ്രകൃതിയോടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവനും വൈദ്യുതി പ്രതിസന്ധിയുണ്ട്. കേരളത്തിന് നിയന്ത്രിക്കാതെ വേറെ വഴിയില്ല.മഴപെയ്താല്‍ ഉടന്‍ നിയന്ത്രണം അവസാനിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈകിട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂര്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.




