എറണാകുളം: കൊച്ചി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്. താന്‍ സ്ഥാനാര്‍ത്ഥിയായതില്‍ ലത്തീന്‍ സഭയ്ക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞത് സിപിഐഎം ആണെന്ന് ഷിയാസ് പറഞ്ഞു.
മുനമ്പത്ത് വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലും ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങളിലുമൊക്കെ എടുത്ത സമീപനം ജനങ്ങള്‍ തമ്മില്‍ അടിക്കട്ടെ എന്നുളളതാണ്. അതേ തീരുമാനം തന്നെയായിരുന്നു സര്‍ക്കാരിന്റേതും. ആ തീരുമാനത്തെ തുടക്കത്തിലേ ഇല്ലാതാക്കിയത് ലത്തീന്‍ സഭയാണ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും അത്തരത്തിലുളള ഒരു ചര്‍ച്ചയിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.




