Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Explosion

മുഹറം ഘോഷയാത്രയ്ക്കിടെ പടക്കങ്ങൾ ഉപയോഗിച്ച് സ്ഫോടനം

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ബദ്നഗറിൽ മുഹറം ഘോഷയാത്രയ്ക്കിടെ അപകടകരമായ സ്റ്റണ്ട് നടത്തിയ സംഭവത്തിൽ പൊലീസ് നാല് പേരെതിരെ കേസ് . 40 അടി ഉയരത്തിൽ ക്രെയിനിൽ കെട്ടിയ കാറിൽ പടക്കങ്ങൾ നിറച്ച് പൊട്ടിത്തെറിപ്പിച്ച സംഭവമാണ് വിവാദമായത്. ജൂൺ 24-നാണ് സംഭവം നടന്നത്. വലിയ ജനക്കൂട്ടം നോക്കി നിൽക്കുമ്പോഴാണ് കാറിനെ ക്രെയിനിൽ ഉയർത്തി സ്ഫോടനം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനും ആളുകളെ ആകർഷിക്കാനും വേണ്ടിയാണ് ഈ സ്റ്റണ്ട് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഘോഷയാത്ര ബദ്‌നഗറിലെ അദാൻ […]
Read more

ബലൂചിസ്ഥാനിൽ ട്രെയിനിന് സമീപം വൻ സ്ഫോടനം; 24 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ മരിച്ചതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈനികർ സഞ്ചരിച്ച ട്രെയിനെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ സൈനികരും അവരുടെ കുടുംബാംഗങ്ങളും യാത്ര ചെയ്യുകയായിരുന്നു. ഈദ് അവധി ആഘോഷിക്കാനായി യാത്ര […]
Read more

തൃശ്ശൂരിൽ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്ക്

തൃശ്ശൂർ: മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം. സംഭവത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശ്ശൂർ പൂരം ആഘോഷത്തിനായി തയ്യാറാക്കിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പുരയിലാണ് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗം ഉപയോഗിക്കാൻ തയ്യാറാക്കിയ സാമ്പിൾ വെടിക്കെട്ട് പുരയാണിത്. സ്ഫോടനത്തെ തുടർന്ന് പുരയിൽ തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
Read more

വിരുദുനഗറിലെ പടക്കശാലയില്‍ സ്‌ഫോടനം;മൂന്ന് മരണം

തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.സ്‌ഫോടനം നടന്നയുടന്‍തന്നെ രക്ഷാപ്രവര്‍ത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു.എന്താണ് സ്‌ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix