Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Extreme heat in the UAE

യുഎഇയിൽ കൊടും ചൂട്, താപനില 50 ഡിഗ്രിയും കടന്നു

അബുദാബി: യുഎഇയിൽ കനത്ത ചൂട്. വ്യാഴാഴ്ച 50.6 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. വരാനിരിക്കുന്ന ദിവസങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. രാജ്യം വേനല്കാലത്തേക്ക് കടക്കുകയാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അല്‍ ഐനിലെ ഉ​മ്മു അ​സി​മു​ലി​ലാ​ണ്​ കനത്ത ചൂട് രേഖപ്പെടുത്തിയത്. അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയും ചില ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. കൂടാതെ കാറ്റ് ശക്തമാകാനും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix