Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fake news

രാജ്യത്ത് വീണ്ടുമൊരു ലോക് ഡൗൺ സാഹചര്യമെന്ന് പ്രചാരണം; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള യാതൊരു പദ്ധതി നിലവിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലുടനീളം പ്രചരിക്കുന്ന ലോക്ഡൗൺ അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തെ സംബന്ധിച്ച് പൊതുവെ ഉണ്ടാകുന്ന ആശങ്കകൾക്കിടയിൽ രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധേയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസ്താവനകൾ ചിലർ തെറ്റായി വ്യാഖ്യാനിച്ചതായും വ്യക്തമാക്കപ്പെട്ടു. യുദ്ധം നീണ്ടുനിൽക്കുമെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുള്ള പരാമർശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി ലോക്ഡൗൺ സൂചനയായി പടർന്നത്. കേന്ദ്ര പെട്രോളിയം […]
Read more

‘കിംഗ്’ ഷൂട്ടിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം

ബോളിവുഡിൻ്റെ കിം​ഗ് ഷാരൂഖ് ഖാന് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വ‍ാ‍ർത്ത വ്യാജം. ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം കിംഗിലെ ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍. ചികിത്സാര്‍ഥം അമേരിക്കയിലേക്ക് താരം പോയതായും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യ്തിരുന്നു. എന്നാൽ വാർത്താ വാസ്തവവിരുദ്ധമാണെന്നും സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് […]
Read more

ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാ കുഴപ്പം?: മായാ വിശ്വനാഥ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മായാ വിശ്വനാഥ് . നിരവധി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരത്തിനെതിരെ നിലവിൽ വലിയ സെെബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വ്യാജവാർത്തകൾക്കും വാർത്ത നൽകുന്നവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം. ഇപ്പോഴും വിവാഹിതയാവാത്ത നടിയുടെ ചിത്രം വെച്ച് ‘വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്’ എന്ന തരത്തിൽ തലക്കെട്ടു നൽകി വാർത്തകൾ നൽകുന്നവർക്കെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്. ഞാൻ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് […]
Read more

‘മായം കലർന്ന മീനെന്ന പ്രചരണം’; കപ്പൽ മുങ്ങിയ വ്യാജവാർത്തയിൽ പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ല. ഇതിനിടെ വ്യാജ പ്രചാരണം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മീൻ കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും നിലവിൽ ആശങ്കയില്ലെന്നും മന്ത്രി സജി ചെറിയാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Read more

വ്യാജവാർത്ത: അർണബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും കേസ്

ബംഗളൂരു: ഇസ്താബുൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഓഫീസ് എന്ന വ്യാജവാർത്ത നൽകിയ അർണാബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും എതിരെ കേസ് എടുത്തു. ബംഗളുരു ഹൈ ഗ്രൗണ്ട്സ് പൊലീസാണ് കേസ് എടുത്തത്. കർണാടക യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ് കേസ്. കോൺഗ്രസിനെതിരെ ദേശീയ വികാരം ആളിക്കത്തിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. വിവാദ ചിത്രത്തിലുള്ളത് ഇസ്താബുളിലെ ഒരു കൺവെൻഷൻ സെന്‍റര്‍ ആണ്. അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന തരത്തിൽ റിപ്പബ്ലിക് ചാനലും […]
Read more

വ്യാജവാര്‍ത്തയില്‍ രസകരമായി പ്രതികരിച്ച് ഗായകന്‍ ജി.വേണുഗോപാല്‍

ഗായകന്‍ ജി.വേണുഗോപാല്‍ മരിച്ചെന്ന വ്യാജവാര്‍ത്തയില്‍ രസകരമായി പ്രതികരിച്ച് ഗായകന്‍. ഉടനെ ഒന്നും മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പമുള്ള കാശ്മീര്‍ യാത്രക്കിടയിലാണ് താന്‍ രണ്ടാമതും മരിച്ചെന്ന വാര്‍ത്ത സുഹൃത്തുക്കള്‍ പറഞ്ഞ് അറിയുന്നതെന്നും വേണുഗോപാല്‍. ‘മരണം കീഴടക്കി, കണ്ണീരായി ജി വേണുഗോപാല്‍’ എന്ന തലക്കെട്ടോടെ പ്രചരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് ഫേസ്ബുക്കില്‍ ഗായകന്‍ കുറിപ്പിട്ടിരിക്കുന്നത്.
Read more

സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്ത; ആരാധ്യ ബച്ചന്‍ ഹൈക്കോടതിയിലേക്ക്

ഡല്‍ഹി: താരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇത്തരത്തിൽ ഓണ്‍ലൈനില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യ ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ആരാധ്യ അപ്പീലുമായി എത്തിയിരിക്കുന്നത്. 2023 ഏപ്രിലില്‍ ആരാധ്യ ബച്ചന്‍ ‘ഗുരുതരമായ അസുഖം’ എന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത് നീക്കം ചെയ്യണമെന്നും ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി […]
Read more

വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് സായിപല്ലവി

തനിക്കെതിരെ വരുന്ന വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് നടി സായിപല്ലവി. ഇത് വരെ തനിക്ക് എതിരായി വരുന്ന വ്യാജ വാർത്തകളിലും വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലും എപ്പോഴും നിശബ്ദത പാലിക്കാറാണ് പതിവ്. എന്നാൽ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്ന് സായ് പല്ലവി പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി നടി മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാർത്ത വ്യാപകമായതോടെ […]
Read more

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്: സന്ദേശം വ്യാജം

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് പ്രചരണം വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരുവിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ട് സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്നും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്‌സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചാരണം. കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നു. പൊതുജനങ്ങള്‍ തട്ടിപ്പിനിരയാകുന്നത് […]
Read more
Advertisement
WhiteswanTV Footer