Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fifa world cup 2026

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ

മുംബൈ: ഫുട്ബോള്‍ ലോകകപ്പ് ആവേശങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഇരുട്ടടിയായി സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ. മുമ്പ് പ്രഖ്യാപിച്ചിരുന്ന 3 മാസത്തേക്കുള്ള 799 രൂപയുടെ പ്ലാനിൽ (പരസ്യങ്ങളോടെ) മൂന്ന് ഡിവൈസുകളിൽ വരെ മത്സരങ്ങൾ കാണാനാവുമായിരുന്നു. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഇത് ഒരു ഡിവൈസിലേക്കാണ് ചുരുക്കിയിരിക്കുന്നത്. അതുപോലെ 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ (പരസ്യങ്ങളില്ലാതെ) നാല് ഡിവൈസുകളിൽ കാണാനാവുമെന്നിരുന്ന സൗകര്യം ഇപ്പോൾ രണ്ട് ഡിവൈസുകളായി കുറച്ചിട്ടുണ്ട്. ഈ മാറ്റം ലോകകപ്പ് […]
Read more

അർജന്റീന ​ഗോളടിച്ചാൽ പായസം മിക്സ്, പോർച്ചു​ഗലിന് മുളകുപൊടി… ലോകകപ്പ് ഓഫറുകളുമായി സപ്ലൈകോയും

തിരുവനന്തപുരം: ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് സപ്ലൈകോയും. ഉപഭോക്താക്കൾക്കും ഫുട്‌ബോൾ ആരാധകർക്കും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ് ആണ് വന്നിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പ്രത്യേക ഓഫർ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അർജന്റീന […]
Read more

‘ട്രിയോണ്ട’ ആള് പൊളിയാണ്! ഉള്ളിൽ നിറയെ ഡിജിറ്റൽ വിസ്മയം; ഇതാ ലോകകപ്പിലെ പന്ത് വിശേഷം

വാഷിങ്ടൻ: ഓരോ ലോകകപ്പുകളുടേയും ആത്മാവ് ആ ലോകകപ്പിലെ പന്ത് കൂടിയാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ചേരുവ കൂടിയാണ് ഓരോ ലോകകപ്പ് പന്തുകളും. ജബുലാനിയും ബ്രസൂക്കയുമൊക്കെ ഇത്തരത്തിലെ വിപ്ലവങ്ങളാണ്. അഡിഡാസ് ഇറക്കുന്ന ഇത്തവണത്തെ പന്തിലും ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്. അറഇയാം ‘ട്രിയോണ്ട’യുടെ വിശേഷങ്ങൾ. ട്രിയോണ്ട പന്ത് മാത്രമല്ല. അത്യാധുനിക സാങ്കേതികവിദ്യകൾ അടങ്ങിയ ഒരു ഡിജിറ്റൽ ഉപകരണം കൂടിയാണെന്നു പറയാം. 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോളായ ട്രിയോണ്ട ഓരോ സെക്കൻഡിലും 500 തവണയാണ് ഡാറ്റ ശേഖരിക്കുന്നത്. […]
Read more

കിരീടം ചൂടാൻ യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ

മാഡ്രിഡ്: യൂറോപ്യൻ ഫുട്ബോളിന്റെ സ്വർണകാലം തിരിച്ചുപിടിക്കാൻ സുവർണവീരന്മാരെ മറികടന്ന് സ്പെയിൻ പുതിയ തലമുറയുമായാണ് ഇത്തവണ എത്തുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ലോകകപ്പിലും യൂറോപ്പ്യൻ ടൂർണമെന്റുകളിലും പ്രതീക്ഷകൾ നിറവേറ്റാനാകാതെ വന്ന സ്പെയിൻ, പുതിയ പരിശീലകനായ ലൂയിസ് ഡെലാ ഫ്യൂന്റെ കീഴിൽ തങ്ങളുടെ തന്ത്രങ്ങൾ വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ഫ്യൂന്റെ ടിക്കറ്റ് ടിക്കി ടാക്ക ഫുട്ബോളിന്റെ അടിസ്ഥാന തന്ത്രം പുനർജ്ജീവിപ്പിച്ച്, യുവ താരങ്ങളുടെ പൊസിഷൻ നിയന്ത്രണത്തിലൂടെ എതിരാളികളെ മയക്കാനും സ്പെയിനിന് ഗോളുകൾ നേടാനുമുള്ള മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. മിഡ് ഫീൽഡിൽ പെഡ്രി, സുബിമെൻഡി, […]
Read more

കാലിന് പരിക്ക്; ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിന് നെയ്മറില്ല

ഫുട്‌ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ ടീമിന് തിരിച്ചടിയായി സൂപ്പർതാരം നെയ്മറിന്റെ പരിക്ക്. കാലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിൽ താരം കളിക്കില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചു. ന്യൂജേഴ്‌സിയിലെ പരിശീലന ക്യാമ്പിൽ തുടരുന്ന നെയ്മർ ഫിസിയോതെറാപ്പിക്കും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പ്രത്യേക പരിശീലനങ്ങൾക്കും വിധേയനാകും. സമീപകാലത്ത് തുടർച്ചയായ പരിക്കുകൾ നെയ്മറിന്റെ കരിയറിനെ ബാധിച്ച സാഹചര്യത്തിൽ ലോകകപ്പിലെ താരത്തിന്റെ പ്രകടനം സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ബ്രസീൽ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിൽ […]
Read more

ഫിഫ ലോകകപ്പ് ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്

ഇന്ത്യൻ ഫുട്ബോൾ ആരാധകർ മാസങ്ങളായുള്ള കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമായി. 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണ അവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്‍റർടൈൻമെൻറ് സ്വന്തമാക്കിയതായി ഔദ്യോഗിക സ്ഥിരീകരണം. ഇതനുസരിച്ച് ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പിന്റെ പുതുതായി ആരംഭിച്ച ‘യുണൈറ്റഡ്8 സ്പോർട്സ്’ ടെലിവിഷൻ ചാനലുകൾ വഴി തത്സമയം കാണാനാകും. കൂടാതെ സീ5 ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലൈവ് സ്ട്രീമിംഗും ലഭ്യമാകും. സീ എന്‍റർടൈൻമെൻറ് 2026 ലെ ലോകകപ്പിനൊപ്പം 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ […]
Read more

2026 ഫിഫ ലോകകപ്പ്; തിരിച്ചടിയായി യുദ്ധ സാഹചര്യങ്ങളും ടിക്കറ്റ് വിലയും

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി അമേരിക്കൻ നഗരങ്ങളിൽ ആവേശം ഉയരുന്നുണ്ടെങ്കിലും ഹോട്ടൽ മേഖലയിൽ കനത്ത മന്ദതയെന്ന് റിപ്പോർട്ട്. കൻസാസ് സിറ്റി, ഹൂസ്റ്റൺ, മിയാമി, ന്യൂയോർക്ക് തുടങ്ങിയ ലോകകപ്പ് വേദികളിൽ ടൂർണമെന്റിനെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളും വിപണന പ്രവർത്തനങ്ങളും സജീവമായിരിക്കുമ്പോഴും ഹോട്ടൽ ബുക്കിംഗുകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്ന ബുക്കിംഗ് നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ ഗണ്യമായ കുറവാണ് കാണുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. ലോകകപ്പ് വലിയ സാമ്പത്തിക ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലും മുറികൾ പകുതി പോലും […]
Read more

Recent News

Advertisement
WhiteswanTV Footer