Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fifa world cup 2026

വിശ്വവേദിയിൽ മിശിഹ അവതരിച്ചു; ഹാട്രിക് തിളക്കത്തോടെ മെസി, അർജന്റീനയ്ക്ക് ജയം

കാൻസാസ്: ഹാട്രിക് തിളക്കത്തില്‍ ലയണല്‍ മെസ്സി അവതരിച്ചപ്പോള്‍ ലോകകപ്പിലെ നിലവിലെ ജേതാക്കള്‍ക്ക് ഗംഭീര ജയം. 17-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളുകള്‍ പിറന്നത് (60, 76). ഇതോടെ മറ്റൊരു റെക്കോർഡിലേക്കും മെസി നടന്നടുക്കുന്നു. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമാണ് മെസ്സി എത്തിയത്. ക്ലോസെയ്ക്കും മെസ്സിക്കും 16 ഗോള്‍ വീതമായി. 15 ഗോള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോയെ മെസ്സി മറികടന്നു. കിലിയന്‍ എംബാപ്പെയ്ക്ക് 14 ഗോളുണ്ട്. ഈ ലോകകപ്പ് […]
Read more

ലോകകപ്പിലെ ആദ്യ ആവേശപ്പോര്; ഓറഞ്ച് പടയെ സമനിലയിൽ പൂട്ടി ജപ്പാൻ

ആർലിങ്ടൺ: ഡല്ലാസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ. ലോകകപ്പിൽ ഇതുവരെ നടന്ന ഏറ്റവും ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ പിരിഞ്ഞു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളി ആവേശഭരിതമായത്. 51-ാം മിനിറ്റിൽ നായകൻ വിർജിൽ വാൻ ഡിക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. എന്നാൽ ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. 57-ാം മിനിറ്റിൽ കെയ്റ്റോ നകാമുറ ജപ്പാനായി […]
Read more

കുറസാവോയെ പിച്ചിചീന്തി ജർമനി, കുഞ്ഞൻ രാജ്യത്തിന് ഇതും ചരിത്രം; ഒപ്പം 7-1ൽ ചിലർ അസ്വസ്ഥരുമാണ്

ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഒരു കുഞ്ഞൻ രാജ്യം. നാല് തവണ ലോകചാമ്പ്യന്മാരായ ജർമനിക്കെതിരെ മത്സരം ഒരു ഘട്ടത്തിൽ 1-1ന് ഒപ്പമെത്തിക്കാനുമായി കുറസാവോയ്ക്ക്. എന്നാൽ പിന്നീട് അങ്ങോച്ച് ജർമൻ താരങ്ങൾ ഗോളടിക്കാൻ ക്യൂ നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ക്യുറസാവോയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ജർമൻ താരങ്ങൾ രണ്ടാം പകുതിയിലെ ഓരോ പത്തു മിനിറ്റു കൂടുമ്പോഴും ഗോളുകളുമായെത്തുമ്പോൾ, കാര്യമായി പ്രതിരോധിക്കാൻ പോലും സാധിക്കാതെ പതറിപ്പോയി കന്നി ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ക്യുറസാവോ. ഒടുവിൽ വിസിൽ വീഴുമ്പോൾ സ്കോർ […]
Read more

ജയിച്ചു തുടങ്ങാൻ ജർമനിയിറങ്ങുന്നു; എതിരാളികൾ അരങ്ങേറ്റക്കാർ

ഹൂസ്റ്റൺ: ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ 4 തവണ ലോക ചാംപ്യൻമാരായ ജർമനി ഇന്നു രാത്രി 10.30ന് ഇറങ്ങുന്നത് അഞ്ചാം കിരീടം സ്വപ്നം കണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം മാറ്റുക എന്നതാണ് ആദ്യ വെല്ലുവിളി. എതിരാളികൾ ഈ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന കുഞ്ഞൻ രാഷ്ട്രമായ ക്യുറസാവോ ആണെന്നതാണ് ശ്രദ്ധേയം. അതിനാൽ തന്നെ ഒരു അട്ടിമറിക്കുള്ള സാധ്യതകൾ വിരളമാണ്. ഇനി അങ്ങനെ സംഭവിച്ചാസ്‍ അത് ചരിത്രമാകും. യൂലിയൻ നാഗൽസ്മാൻ പരിശീലിപ്പിക്കുന്ന ജർമനിയുടേത് എണ്ണയിട്ട […]
Read more

ഇൻജുറി ടൈം ഗോളിൽ സമനില പിടിച്ച് ഖത്തർ; ഒപ്പം ലോകകപ്പ് ചരിത്രത്തിൽ ഇടവും

സാൻഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെതിരെ അവസാന നിമിഷം സമനില പിടിച്ചെടുത്ത് ഖത്തർ. മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ബോലം ഖൗഖി നേടിയ ഹെഡർ ഗോളാണ് ഖത്തറിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ പോയിന്റ് ആണിത്. മത്സരത്തിന്റെ ഭൂരിഭാഗവും സ്വിറ്റ്‌സർലൻഡിന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ച അവർക്ക് 17-ാം മിനിറ്റിൽ ലീഡ് നേടാനായി. റിമോ ഫ്രോയ്‌ലറിനെ […]
Read more

മഞ്ഞക്കിളികൾ ഇറങ്ങുന്നു; ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് ആഞ്ചലോട്ടി

ന്യൂയോർക്ക് : ലോകകപ്പിലെ ആദ്യ മത്സരത്തിന് ബ്രസീൽ ഇറങ്ങുന്നു. ജൂൺ 14ന് ഇന്ത്യൻ സമയം പുലർച്ചെ 3:30ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. എന്നാൽ തിരിച്ചടിയായി സൂപ്പർ താരം നെയ്മർ കളത്തിലിറങ്ങില്ലെന്ന് സ്ഥിരീകരിച്ച് പരിശീലകൻ കാർലോ അൻസലോട്ടി. താരം പരിക്കിൽ നിന്നും മുഴുവനായി മോചിതനാവാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് അൻസലോട്ടി അറിയിച്ചത്. നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖ്വെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക. ഈജിപിതിനെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് […]
Read more

ഇന്ന് കാനഡ ബോസ്നിയയെ നേരിടും; യുഎസിന്റെ എതിരാളികൾ പാര​ഗ്വായ്

ടോറന്റോ: മെക്സിക്കോയ്ക്ക് പിന്നാലെ ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്‌ബോളിന്റെ അങ്കത്തട്ടിലേക്ക് ഇന്നിറങ്ങുന്നു. വെള്ളിയാഴ്ച രാത്രി 12.30-ന് കാനഡ സ്വന്തം തട്ടകത്തിൽ ബോസ്‌നിയ ഹെർസെഗോവിനയുമായി കളിക്കും. ശനിയാഴ്ച പുലർച്ചെ 6.30-ന് യുഎസിന്റെ എതിരാളികൾ പാര​ഗ്വായ് ആണ്. ലോകകപ്പിൽ മൂന്നാംതവണയാണ് കാനഡ കളിക്കാനിറങ്ങുന്നത്. ഇതിന് മുൻപ്‌ ആറ് മത്സരം കളിച്ചെങ്കിലും ആറിലും തോൽവിയായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടിലെന്നതിന്റെ ആനുകൂല്യം ഉണ്ടാകും. മൗറീഷ്യോ പൊച്ചെറ്റിനോ പരിശീലിപ്പിക്കുന്ന യു.എസ്. അവസാന സന്നാഹമത്സരത്തിൽ സെനഗലിനെ തോൽപ്പിച്ചാണ് വരുന്നത്. ഇതിന് മുൻപുള്ള മത്സരത്തിൽ […]
Read more

കൊറിയയുടെ കിടിലൻ കംബാക്ക്; ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചത് 2-1ന്

ഗ്വാഡലഹാറ: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയക്ക് വിജയത്തുടക്കം. എസ്റ്റാഡിയോ അക്രോണിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കൊറിയയുടെ ജയം. ഹ്വാങ് ഇംബിയോം, ഹ്യോങ് ഗ്യു ഓഹ് എന്നിവർ കൊറിയക്കായും ലാഡിസ്ലാവ് ക്രെയ്ച്ചി ചെക്കിയക്കായും ഗോൾ നേടി. തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയത് ദക്ഷിണ കൊറിയയാണ്. എന്നാൽ ആദ്യ പകുതി ഗോൾരഹിതമായി തന്നെ നിന്നു. ഹ്വങ് മിൻ സണിന് ആദ്യ പകുതിയിൽ അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ചെക്ക് […]
Read more

ലോകകപ്പ് കാണാം ഈ ചാനലിലും ഒടിടിയിലും; ചില മത്സരങ്ങൾ ഡിഡി സ്‌പോർട്‌സിലും

2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരും കിക്കോഫിനായി കാത്തിരിപ്പിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാനുള്ള ആവേശത്തിലാണ് ആരാധകർ. ഈ പശ്ചാത്തലത്തിൽ സീ എന്റർടെയിൻമെന്റ് ഇന്ത്യയിൽ ടൂർണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും. സീ കമ്പനിക്ക് 2034 വരെയുള്ള 38 അധിക ഫിഫ മത്സരങ്ങളുടെ അവകാശവും ലഭിച്ചിട്ടുണ്ട്. ഇതോടെ സീ ഗ്രൂപ്പ് അന്താരാഷ്ട്ര ഫുട്‌ബോൾ സംപ്രേഷണ രംഗത്ത് ശക്തമായി നിലനിൽക്കും. കായികരംഗത്തെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ സീ നാലു പുതിയ സ്‌പോർട്‌സ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്: […]
Read more

രാജാവായി മാറിയ പെലെ, ദൈവവും ചെകുത്താനുമായ മറഡോണ… ചരിത്രമുറങ്ങുകയാണ് ആസ്ടെക്കയിൽ

മെക്സിക്കോ സിറ്റി: മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിന് പന്തുരുണ്ടു തുടങ്ങുമ്പോൾ മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യ സ്‌റ്റേഡിയമെന്ന ചരിത്രനേട്ടമാണ് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്വന്തമാക്കുക. അതിനും 90 മിനിറ്റുമുൻപ്‌ ഉദ്ഘാടനച്ചടങ്ങിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്ന് ഈ ലോകകപ്പിന്റെ ഗാനമായ ‘ഡായ്, ഡായ്’ പെർഫോം ചെയ്യും. ഫുട്ബോൾ ലോകകപ്പ് വേദിയിൽ ആസ്ടെക്ക സ്റ്റേഡിയത്തിന് മറ്റാർക്കുമില്ലാത്ത സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്‌റ്റേഡിയങ്ങളിലൊന്നായ ആസ്‌ടെക്കയുടെ പുൽനാമ്പുകളിൽ ലോകഫുട്‌ബോളിന്റെ ചരിത്രം […]
Read more

Recent News

Advertisement
WhiteswanTV Footer