കാൻസാസ്: ഹാട്രിക് തിളക്കത്തില്‍ ലയണല്‍ മെസ്സി അവതരിച്ചപ്പോള്‍ ലോകകപ്പിലെ നിലവിലെ ജേതാക്കള്‍ക്ക് ഗംഭീര ജയം. 17-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളുകള്‍ പിറന്നത് (60, 76). ഇതോടെ മറ്റൊരു റെക്കോർഡിലേക്കും മെസി നടന്നടുക്കുന്നു. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമാണ് മെസ്സി എത്തിയത്. ക്ലോസെയ്ക്കും മെസ്സിക്കും 16 ഗോള്‍ വീതമായി. 15 ഗോള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോയെ മെസ്സി മറികടന്നു. കിലിയന്‍ എംബാപ്പെയ്ക്ക് 14 ഗോളുണ്ട്. ഈ ലോകകപ്പ് ഇനി മെസ്സി-എംബാപ്പെ ഗോള്‍ പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കും.
അള്‍ജീരിയക്കെതിരെ 80 മിനിറ്റു വരെ മെസി മാത്രമായിരുന്നു കളത്തിൽ. ഓരോ ഗോളിലും സ്റ്റേഡിയും കുലുങ്ങി. മെസ്സിക്ക് പകരം 80-ാം മിനിറ്റില്‍ നിക്കോ പാസാണ് കളിക്കാനിറങ്ങിയത്. ഇനി ഓസ്ട്രിയയും ജോര്‍ദാനുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മറ്റൊരു ശ്രദ്ധേയ നിമിഷത്തിനും കാൻസാസ് സ്റ്റേഡിയും സാക്ഷ്യം വഹിച്ചു. അള്‍ജീരിയക്കു വേണ്ടി ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്റെ മകന്‍ ലൂക്ക സിദാനാണ് ഗോള്‍വല കാത്തത്.






