Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fireworks accident

വിരുദുനഗറിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം; 18 മരണം

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. വിരുദുനഗറിന് സമീപമുള്ള ഒരു പടക്ക നിർമാണ യൂണിറ്റിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. പലരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടസമയത്ത് ഏകദേശം 50 പേർ സ്ഥലത്തുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ […]
Read more

കോഴിക്കോട് കുട്ടികൾ കത്തിച്ചുവിട്ട ആകാശ പടക്കം വീണ് തെങ്ങിന് തീപിടിച്ചു

കോഴിക്കോട്: കുട്ടികൾ കത്തിച്ച ആകാശപടക്കം തെങ്ങിന് മുകളിൽ വീണ് തീപിടിച്ചു. ചെമ്പറ്റ തേവലമ്മൽ ഹരിദാസന്റെ പറമ്പിലുള്ള ഏകദേശം 40 അടി ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് മുക്കത്തിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ എ.എസ്. പ്രദീപ്, എൻ.ടി. അനീഷ്, കെ.എം. ജിഗേഷ്, കെ.പി. അജിഷ്, എം.സി. സജിത്ത് ലാൽ, ഹോംഗാർഡ് ടി. രവീന്ദ്രൻ എന്നിവർ പ്രവർത്തനത്തിൽ […]
Read more

പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ജയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.
Read more

പടക്കക്കടയിൽ വൻ തീപിടിത്തം; കത്തിനശിച്ചത് എഴുപതോളം കടകൾ

കാൻപൂർ: ഫത്തേപൂരിൽ താത്കാലിക പടക്ക വിൽപ്പന ശാലയിലുണ്ടായ തീപിടിത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. ഫത്തേപൂരിലെ എം ജി കോളേജ് ഗ്രൗണ്ടിലെ താത്കാലിക പടക്ക വിൽപ്പനശാലയിലെ തീപിടിത്തത്തിലാണ് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് കത്തി നശിച്ചത് . അപടത്തിൽ ചിലർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 12.30 ഓടെ ഒരു പടക്ക സ്റ്റാളിലാണ് ആദ്യം തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. പടക്കങ്ങൾ നിറച്ച […]
Read more

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ചികിത്സാ ചെലവുകളും ധനസഹായവും നൽകാതെ സർക്കാർ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ലെന്ന് ആരോപണം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് 1.5 കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്കുള്ള നാല് ലക്ഷം രൂപ വീതമുള്ള ധനസഹായവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകളുടെ ബില്ലുകളും ഇതുവരെ നൽകിയിട്ടില്ല. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതർ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ സമീപിച്ചു. ഒക്ടോബർ 29-നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ […]
Read more

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ 97 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. 100-ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്‌ഐആറില്‍ […]
Read more
Advertisement
WhiteswanTV Footer