യുദ്ധകാഹളം മുഴക്കി ട്രംപ്, ‘ഫാദർ ഓഫ് ഓൾ ബോംബ്’ ഉപയോഗിക്കുമെന്ന് ഇറാൻ, റോക്കറ്റ് പോലെ കുതിച്ച് ക്രൂഡ്; പശ്ചിമേഷ്യ വീണ്ടും അശാന്തമാകുമോ?
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ കാഹളം മുഴങ്ങുന്നു. അമേരിക്കയും ഇറാനും തമ്മിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ചർച്ച തടസ്സപ്പെടുകയും ഇരുവിഭാഗങ്ങളും ഭീഷണികൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, വരുംദിവസങ്ങളിൽ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കാമെന്ന് സൂചനയുണ്ട്. ഇറാനെ അടുത്ത ദിവസം തന്നെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതോടെയാണ് വീണ്ടും സാഹചര്യങ്ങൾ വഷളാകുന്നതിലേക്കുള്ള സൂചന ൽകിയത്. ചിലപ്പോൾ നാളെത്തന്നെ ഇറാനെ ആക്രമിക്കും. ഹോർമുസ് തുറക്കാൻ ഇറാൻ സന്നദ്ധത […]
Read more