100 ഡോളർ തൊടുന്ന ക്രൂഡ് വില, അശാന്തമായി പശ്ചിമേഷ്യ; ഇന്ധനവില കുത്തനെ കൂട്ടി ഇറാനും പാകിസ്ഥാനും, ഇന്ത്യയിലും വില കൂടുമോ?
പശ്ചിമേഷ്യയിൽ വീണ്ടും പുകയുന്ന യുദ്ധജ്വാലകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ വിറപ്പിക്കുമ്പോൾ, അതിന്റെ പ്രകമ്പനങ്ങൾ സാധാരണക്കാരന്റെ അടുക്കളയിലേക്കും വ്യാപിക്കുകയാണ്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഇറാന്റെ കടന്നാക്രമണങ്ങളും യെമനിൽ സൗദി നടത്തുന്ന നീക്കങ്ങളും യുഎസിന്റെ കനത്ത തിരിച്ചടികളും ചേർന്ന് മിഡിൽ ഈസ്റ്റിനെ വീണ്ടും ചോരക്കളമാക്കുകയാണ്. ഈ രാഷ്ട്രീയ അസ്ഥിരതയുടെ നേരിട്ടുള്ള പ്രഹരമെന്നോണം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ എന്ന കടമ്പ കടന്നുയർന്നു. ഇതിന്റെ ആഘാതത്തിൽ ഇറാനും പാക്കിസ്ഥാനും ഇന്ധനവില കുത്തനെ കൂട്ടിക്കഴിഞ്ഞു. വിപണിയിലെ തീയ […]
Read more







