Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gasa

വെസ്റ്റ് ബാങ്ക് സംഘർഷം: ഇസ്രായേൽ കുടിയേറ്റ അക്രമങ്ങൾക്ക് എതിരെ 5 രാജ്യങ്ങളുടെ ഉപരോധം

ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. ആക്രമണങ്ങൾക്ക് ധനസഹായം നൽകുകയും സഹായം ഒരുക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് നടപടി. ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ […]
Read more

ഹമാസിന്റെ സായുധ വിഭാഗം മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ

ജെറുസലേം: ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ഒരു ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടത് അടുത്തിടെ ഈ സ്ഥാനത്ത് നിയമിതനായ മുഹമ്മദ് ഒഡേ ആണ്. മുൻ ഹമാസ് സൈനിക കമാൻഡർ ഇസ് അൽ-ദിൻ അൽ ഹദ്ദാദിന് ശേഷം അദ്ദേഹം ചുമതലയേറ്റതായും, ഒക്ടോബർ 7 ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന നേതാക്കളിൽ ഒരാളായിരുന്നുവെന്നും ഇസ്രായേൽ പറയുന്നു. ആക്രമണത്തിൽ ഒരു […]
Read more

ഗാസ സമാധാന ശ്രമങ്ങൾക്ക് പിന്തുണ; അറബ് വിദേശകാര്യ മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഗാസ: ഗാസയിൽ സമാധാനം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ അറബ് ലീഗ് അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണയും അദ്ദേഹം ആവർത്തിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി അറബ് ലീഗ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയെക്കുറിച്ചും ചർച്ച നടന്നു. ഗാസയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനായി എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഇന്ത്യ […]
Read more

ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയ ട്രക്ക് ഹമാസ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ഗാസ: തെക്കൻ ഗാസയിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായവുമായി എത്തിയ ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡിന്റെ ആരോപണം. ട്രക്കിന് നേരെ ഹമാസ് ആക്രമിക്കുന്ന ഡ്രോൺ വീഡിയോയും സെന്റ്കോം പുറത്തുവിട്ടു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കൊള്ളയടിക്കുന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) നിരീക്ഷിച്ചതായി സെൻട്രോം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ […]
Read more

കനത്ത ബോംബ് ആക്രമണം ; നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേൽ സൈന്യം

ടെൽ അവീവ്∙ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച് ഇസ്രയേൽ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു. ‘ഗാസ കത്തുന്നു’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികർ ധീരമായി പോരാടുകയാണെന്നും ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ […]
Read more

ഗാസയെ നിയന്ത്രിക്കാനുള്ള ഇസ്രായേല്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: അധിനിവേശ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ സൈനിക ഏറ്റെടുക്കല്‍ പദ്ധതി ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്. ഇസ്രായേല്‍ എത്രയും വേഗം അധിനിവേശം അവസാനിപ്പിക്കണമെന്നും, അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പാക്കണമെന്നും ഉള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പൂര്‍ണ്ണമായും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Read more

ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍

ഗാസ: ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, യുറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ ഉള്‍പ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീന്‍ കപ്പലാണ് ഇസ്രയേല്‍ തടഞ്ഞത് . പുലര്‍ച്ചെ 2 മണിയോടെയാണ് പലസ്തീന്‍ അനുകൂല ഫ്രീഡം ഫ്‌ലോട്ടില കോയിലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഇസ്രയേല്‍ കമാന്‍ഡോകള്‍ തടഞ്ഞത്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പല്‍ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിനു നിര്‍ദേശം […]
Read more
Advertisement
WhiteswanTV Footer