Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Global

അമേരിക്കയുടെ തീരുവ ഭീഷണി; ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ പങ്കെടുക്കും. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് […]
Read more

ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം

ജെറുസലേം: ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേൽ സൈനിക വക്‌താവ് അറിയിച്ചു. ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം
Read more

ക്രൂഡ് ഓയില്‍ വില കുറച്ച് റഷ്യ; ഇന്ത്യയ്ക്ക് നേട്ടം

റഷ്യയിൽ നിന്നുള്ള എന്ന വാങ്ങുന്നുവെന്ന കാരണത്താൽ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ഏർപ്പെടുത്തിയ അമിത താരിഫ് ഭാരം അമേരിക്കയ്ക്ക് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തൽ. റഷ്യ എണ്ണ വില കുറയ്ക്കുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടം ഉണ്ടാകും. യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ റിഫൈനറികള്‍ 11.4 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയിട്ടുള്ളത്. സെപ്റ്റംബറിന് ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ 10 […]
Read more

ഇസ്രായേലിൽ ഹൂതികളുടെ ആക്രമണ പരമ്പര; രഹസ്യയോഗം ബങ്കറിലേക്ക് മാറ്റി നെതന്യാഹു

ജറുസലേം: ഹൂത്തി വിമത സർക്കാരിന്റെ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭാംഗങ്ങളെ ഇസ്രായേൽ ഭീകരാക്രമണത്തിൽ വധിച്ചതിന് പിന്നാലെ ഇസ്രായേലിനെതിരെ ഹൂതികളുടെ ആക്രമണ പരമ്പര. അക്രമണഭീഷണി മൂലം അടുത്ത മന്ത്രിമാർക്കൊപ്പമുള്ള യോഗം നെതന്യാഹു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. MSC ABY എന്നകപ്പലും കൂടാതെ സ്‌കാർലെറ്റ്‌ റേ എന്ന ഓയിൽ ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. ഇത് കൂടാതെ ബെൻഗുറിയോൺ വിമാനത്താവളം, തെൽഅവീവിലെ സൈനികകേന്ദ്രം അടക്കമുള്ള കേന്ദ്രങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി അൻസാറുള്ളാഹ് വക്താവ് യഹ്യ സാരി അവകാശപ്പെട്ടു.
Read more

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഒരുമിച്ച് നേരിടണമെന്നും മോഡി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസം​ഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച‌ മോദി, മനുഷ്യത്വത്തിന് എതിരായ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
Read more

അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 20 മരണം

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 20 മരണം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് – വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ പരിക്കേറ്റ് നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. […]
Read more

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ദോഹ: ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്.ആ​ഗ​സ്റ്റ് 28 മു​ത​ൽ 60 ദി​വ​സ​ത്തെ അ​ധി​ക സ​മ​യ​പ​രി​ധി​യാ​ണ് അ​നു​വ​ദി​ച്ച​ത്. നേരെത്തെ, 2007ലെ ​ട്രാ​ഫി​ക് നി​യ​മം ന​മ്പ​ർ (19) അ​നു​സ​രി​ച്ച് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പു​തുക്കുന്നതിന്​ വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അ​വ​സാ​നി​ച്ചത്തിനെ തു​ട​ർ​ന്നാ​ണ് വീണ്ടും 60 ദിവസം കൂടി ​സ​മ​യ​പ​രി​ധി നൽകിയത്.
Read more

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടതായി വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. […]
Read more

ഗസ്സയില്‍ ഇസ്രായേൽ ആക്രമണം; 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സ: 2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70 മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചു, 356 പേര്‍ക്ക് പരിക്കേറ്റു, ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 157,114 ആയി. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നിരവധി ഇരകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്,’ അത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 18 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, […]
Read more
Advertisement
WhiteswanTV Footer