Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സ്വർണ വില തിരിച്ചുകയറി; പവന് 920 രൂപയുടെ വർധന

സ്വർണ വില തിരിച്ചുകയറി. പവന് 920 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന് 92,120 രൂപയാണ് വില. ഒരു ഗ്രാമിന് 11,515 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,113.48 ഡോളറാണ് വില. ഇന്നലെ പവന് 91,200 രൂപയായിരുന്നു വില. ഗ്രാമിന് 11400 രൂപയും. ഒക്ടോബർ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് 86,560 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 5,120 രൂപയുടെ വർധനയാണുള്ളത്.
Read more

സ്വര്‍ണവില മുകളിലേക്ക്; പവന് 280 രൂപ കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വർധന. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് […]
Read more

സംസ്ഥാനത്ത് സ്വർണ വില താഴേക്ക്; ഇന്ന് പവന് കുറഞ്ഞത് 600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,082.95 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നില്‍. ചൈനീസ് സര്‍ക്കാരുമായുള്ള യുഎസിന്റെ അനുകൂല […]
Read more

തൊട്ടു തൊട്ടില്ല; സ്വർണ വില പവന് 95000 രൂപക്ക് അരികെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില പവന് 95000 രൂപക്ക് അരികെ. ഒരു പവൻ സ്വർണത്തിന് 94920 രൂപയായി വില ഉയർന്നു. ഒരു ഗ്രാമിന് 11865 രൂപയാണ് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 9760 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,238.19 ഡോളറിലേക്ക് വില കുതിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ആഗോള സാമ്പത്തിക ഘടകങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വം, പണപ്പെരുപ്പം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന […]
Read more

തീ പിടിച്ച് സ്വർണവില; പവന് 94360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡിലേക്ക്. ഒരു പവന് 94360 രൂപയായി വില ഉയർന്നു. ഗ്രാമിന് 11795 രൂപയാണ് വില. പവന് 2400 രൂപയും ഗ്രാമിന് 300 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് 4,162.11 ഡോളറിലാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91960 രൂപയായിരുന്നു വില. പെട്ടെന്ന് 94000 എന്ന പരിധിയും മറികടന്ന് മുന്നേറുകയായിരുന്നു.
Read more

സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 91,120 രൂപയിൽ വിലയെത്തി . ​ഗ്രാമിന് 11,390 രൂപയാണ് വില. 50 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 90,720 രൂപയായിരുന്നു വില. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയത്. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 4120 രൂപയുടെ വർധനയുണ്ട്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 9,365 രൂപയാണ് കേരളത്തിൽ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4017 ഡോളറാണ് വില. […]
Read more

സ്വര്‍ണ്ണവില കുതിപ്പില്‍ തന്നെ: പവന് 91,000 ത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്നും സ്വര്‍ണവില. ഇന്ന് പവന് 400 രൂപ വര്‍ദ്ധിച്ച് വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വര്‍ണവില 91,000 എന്ന റെക്കോര്‍ഡ് വില മറികടന്നിരുന്നു. എന്നാല്‍ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 4,017 ഡോളറിലാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് […]
Read more

സ്വർണ്ണവിലയിൽ ഇടിവ്; പവന് 1,360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. പവന് 1,360 രൂപ കുറഞ്ഞ് 89,860 രൂപയായി. ഗ്രാമിന് 170രൂപ കുറഞ്ഞ് 11,210 രൂപയായി. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ […]
Read more

റെക്കോർഡുകൾ തകർത്ത് സ്വർണം; പവന് 91,040 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകർത്ത് സ്വര്‍ണവില. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെവില. ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 […]
Read more

പവന് 90,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ വില

തിരുവനന്തപുരം: റെക്കോർഡ് വിലയിൽ സ്വർണ്ണം. പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് ഗ്രാമിന് 11290 രൂപയും പവന് 90320 രൂപയുമായി. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് 4000 ഡോളർ മറികടന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വർണ്ണവില […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix