വാര്‍ത്താസമ്മേളനത്തിനിടെ സീറ്റിനെ ചൊല്ലി തര്‍ക്കം; തമ്മില്‍ത്തല്ലി എസ്പി നേതാക്കള്‍
ലഖ്‌നൗ: ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി വാർത്താസമ്മേളനത്തിനിടെ നേതാക്കളുടെ അനുയായികൾ തമ്മിൽ കയ്യാങ്കളി. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുൻ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാർട്ടി നേതാവ് അൻഷുമാൻ സിങ്ങിന്റെയും അനുയായികൾ തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു. ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന പാർട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസ് ക്ലബ്ബിൽ നടന്ന […]
Read more