Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: heavy rain

നദികളിലെ ജലനിരപ്പ് ഉയരുന്നു; മൂഴിയാർ ഡാമിൽ ജലനിരപ്പ് റെഡ് അലർട്ടിൽ

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശനങ്ങൾ വെള്ളത്തിനടിയിൽ. പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ചയും കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പ് അപകടകര രീതിയിൽ ഉയർന്നതോടെ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂഴിയാർ ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതോടെ അണക്കെട്ടിന്റെ 3 ഷട്ടറുകൾ രണ്ടര മണിക്കൂർ നേരത്തേക്ക് ഉയർത്തുകയുമുണ്ടായി. ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് ഒന്നും മൂന്നും ഷട്ടറുകൾ […]
Read more

പ്രളയ സാധ്യത; കേരളത്തിലെ 9 നദികളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിലാർ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് […]
Read more

കനത്ത മഴ: വയനാട് പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-05-2025) അവധി പ്രഖ്യാപിച്ച് കളക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. വയനാട് നിലവിൽ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനാണ് സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ – […]
Read more

കനത്ത മഴ; കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണു

എറണാകുളം: കാഞ്ഞിരമറ്റത്ത് ശക്തമായ മഴയിലും കാറ്റിലും ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. സംസ്ഥാനത്ത് അതിതീവ്ര മഴയും […]
Read more

കാറ്റിലും മഴയിലും കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും ബജിക്കടയുടെ അടുത്ത് പോയി നിന്നത്. ശക്തമായ കാറ്റിൽ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. സമീപത്തെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ […]
Read more

കലിതുള്ളി കാലവർഷം; 11 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിച്ചു. പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. തുടർച്ചായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. […]
Read more

ശക്തമായ മഴ; 110 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു

കോഴിക്കോട്: കോഴിക്കോട് കനത്തമഴയിൽ 110 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു. മാവൂര്‍ റോഡിന് സമീപം യു. കെ. ശങ്കുണ്ണി റോഡിലാണ് വന്‍മരം പൊട്ടി 110 കെവി കെഎസ്ഇബി ലൈനിന് മുകളില്‍ വീണത്. സംഭവസ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുന്നു. മാധ്യമം ഓഫീസിന് സമീപമുള്ള ഉള്ള ഗേറ്റില്‍ മരം തൂങ്ങി കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസിനെയും അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിദിനം നിരവധി യാത്രക്കാരും വാഹനങ്ങളും ഈ വഴിയിലൂടെ കടന്നു പോകുന്നു. മരം തൂങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ […]
Read more

കനത്ത മഴ: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

എറണാകുള൦: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബ്(42)ആണ് ഒഴുക്കിൽ പെട്ടത്. ജോബിനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു.
Read more

ശക്തമായ മഴ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകിട്ട് കവചം സൈറൺ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് പുറത്ത് വന്നതോടെ ഇന്ന് കവചം സൈറൺ മുഴങ്ങും. 2 ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സെെറൺ മുഴങ്ങുക. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]
Read more

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റിന് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരത്ത് 59 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആലപ്പുഴയിൽ 54ഉം, വയനാട്ടിൽ 52ഉം കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരത്ത് കാറ്റിൽ മരം കടപുഴകി വീണ് വൻ ഗതാഗത തടസം അനുഭവപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer