Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

പരുന്തുംപാറയിലെ റിസോര്‍ട്ട് നിര്‍മാണം പട്ടയവ്യവസ്ഥ ലംഘനം; റവന്യൂ വകുപ്പ്

ഇടുക്കി: പരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം പട്ടയവ്യവസ്ഥയുടെ ലംഘനമെന്ന് റവന്യൂ വകുപ്പ്. പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി ഉണ്ടാകും. കൈവശഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആയിരത്തിലധികം പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം അടുത്തമാസം അഞ്ചിന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി പറഞ്ഞു. . ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ്, പരുന്തുംപാറയില്‍ ബഹുനില കെട്ടിടം നിര്‍മ്മിച്ചത് പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചാണെണ് റവന്യൂ വകുപ്പ് കണ്ടെത്തുകയായിരുന്നു. മഞ്ചുമല, പീരുമേട് എന്നീ വില്ലേജുകളിലെ […]
Read more

ബിജു വധക്കേസ്: ‘ദൃശ്യം 4’ നടത്തിയെന്ന് പ്രതിയുടെ ഫോൺകോൾ

ഇടുക്കി : സാമ്പത്തിക ഇടാപാടിനെ തുടർന്ന് തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ നിർണായകമായ തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ്. പ്രതിയുടെ ഫോണിൽ നിന്ന് തന്നെയാണ് കോൾ റെക്കോർഡ് കിട്ടിയത്. ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായും പൊലീസ് കണ്ടെത്തി. ജോമോൻ വിളിച്ച ആളുകളുടെയും മൊഴി പോലീസ് ഉടൻ എടുക്കും . ഫോണിൽ നിന്ന് ലഭിച്ച റെക്കോർഡിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റും നടത്തും. […]
Read more

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാലില്‍ 301 ല്‍ ഗന്ധകന്റെ വീട് ചക്കക്കൊമ്പന്‍ തകര്‍ത്തു. ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിച്ചു തകര്‍ത്തു. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് വലിയ അപകടം ഒഴിവായി. നിലവില്‍ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.
Read more

ഇടുക്കിയില്‍ മയക്കുവെടി വെച്ച കടുവ ചത്തു

ഇടുക്കി: വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ മയക്കുവെടി വെച്ച കടുവ ചത്തു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചിരുന്നു. തുടര്‍ന്ന് കടുവയെ പിടികൂടാനായി ദൗത്യസംഘം സ്ഥലത്തെത്തി. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കടുവ ശ്രമം നടത്തി. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെക്കുകയായിരുന്നു.
Read more

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും.

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാർഡിൽ ഇന്ന് വൈകിട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെയുണ്ടായിരുന്ന സ്‌ഥലത്തുനിന്നും കടുവ മാറിയിട്ടുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ പറഞ്ഞു. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നീരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മൂടൽ മഞ്ഞും കടുവയെ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്. കാലിന് പരുക്കേറ്റ കടുവ അധികം ദൂരം സഞ്ചരിക്കാൻ സാധ്യത ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പിടികൂടുന്ന കടുവയെ പെരിയാർ കടുവാ […]
Read more

പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിന്‍-മാരിയമ്മ ദമ്പതികളുടെ 45 ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്നാണ് കുഞ്ഞിനെ അടിമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസത്തിനൊപ്പം ഫിക്‌സ് ഉണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം കഴിഞ്ഞ ദിവസം 45 ദിവസത്തിന്റെ വാക്സിന്‍ കുഞ്ഞ് എടുത്തിരുന്നു. ശാന്തന്‍പാറ ഗവ. ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്‍ എടുത്തത്. ഇത് മൂലമാണോ മരണം സംഭവിച്ചത് എന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം […]
Read more

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി

ഇടുക്കി: നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് മാള്‍ഡ സ്വദേശിനി സരസ്വതിയെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി രാജേഷ് എന്നയാളാണ് കൊല ചെയ്തത്. ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളില്‍വെച്ച് രാജേഷ് മദ്യപിച്ചിരുന്നു. ഇതെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സരസ്വതിയെ ക്രൂരമായ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രാജേഷ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഇരുവരും കൊമ്പയാറില്‍ ജോലിക്ക് എത്തിയത്.
Read more

ഇടുക്കിയിൽ പ്രസവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ഇടുക്ക: നെടുങ്കണ്ടത്ത് പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും അമ്മയും മരിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വിജയലക്ഷ്മിയും (29) നവജാത ശിശുവുമാണ് മരിച്ചത്. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രാത്രി ഒന്‍പത് മണിയോടെ വിജയലക്ഷ്മിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടകയും തേനി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ […]
Read more

ഇടുക്കി കൂട്ടാറിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ സിഐ ഷമീർഖാനെ സ്ഥലം മാറ്റി

ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സിഐ ഷമീർഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പുതുവത്സര തലേന്ന്, കുരമരകം മെട്ട് സ്വദേശിയായ ഓട്ടോഡ്രൈവർ മുരളീധരനെ ഷമീർഖാൻ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് മുരളീധരൻ നിലത്ത് വീണ് ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മുരളീധരൻ പരാതി നൽകിയെങ്കിലും, കമ്പംമെട്ട് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐയ്‌ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു […]
Read more

നെടുങ്കണ്ടത്ത് കാര്‍ നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നാലുപേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മേരി എബ്രഹാമും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. രാത്രിയായതിനാൽ തന്നെ അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷികളില്ല. ഈട്ടിത്തോപ്പിലുള്ള പഴയ വീട് സന്ദര്‍ശിച്ച് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട കാർ നൂറുമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇവരെക്കൂടാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix