Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ

വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. ഇടുക്കി ബൈസൺ വാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് ഇടയിലാണ് പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായപ്പോഴാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. Content: Conflict between school students; […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി; ഷട്ടറുകൾ 10 മണിക്ക് തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഞായറാഴ്ച രാവിലെ 10 മണിയോടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്‍റെ നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് സംഭരിക്കാൻ കഴിയുന്നത്.ശനിയാഴ്ച രാത്രിയിൽ ജലനിരപ്പ് ഉയർന്ന ഈ കണക്കിലെത്തുകയാണെങ്കിൽ രാത്രിയിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാർ നദിയിലേക്ക്‌ ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ […]
Read more

ഓറഞ്ച് അലർട്ട് : ഇടുക്കി ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് രണ്ട് ദിവസം നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം. ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. രണ്ട് ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലർട്ട് തുടർന്നാൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാഹസിക വിനോദങ്ങൾക്ക് നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അത് പ്രവർത്തിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായി ഒഴിവാക്കി ആളുകൾ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണം എന്നും ഉത്തരവിൽ പറയുന്നു. രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള […]
Read more

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക് ദാരുണാന്ത്യം. വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

സീതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് . പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. വന്യ മൃഗ ആക്രമണ ലക്ഷണങ്ങൾ ഒന്നും തന്നെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല . തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിരിക്കുന്നത് മരത്തിലാക്കാനാണ് സാധ്യത. […]
Read more

ജലനിരപ്പ് ഉയർന്നു: കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു

ഇടുക്കി: കനത്തമഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി. ഡാമിന്റെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് 5 ഷട്ടറുകൾ ഒരു അടി വീതം ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. തുടർന്ന് മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് തീവ്രമായി തുടരുകയാണ്. അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് […]
Read more

വൻ കഞ്ചാവ് വേട്ട; മെമ്പറടക്കം മൂന്നു പേർ പിടിയിൽ

ഇടുക്കി: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയിലധികം കഞ്ചാവുമായി മെമ്പറടക്കം മൂന്നു പേർ പിടിയിൽ. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച 7 കിലോ 90 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ […]
Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച; സംഭവം വ്യാഴാഴ്ച പുലർച്ചെ

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവം. കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്ന് മുതൽ അന്വേഷണം തുടങ്ങും. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്യാൻസർ രോഗിയായ അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന […]
Read more

കുടുംബ വഴക്കിനിടെ തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന യുവതി മരിച്ചു

ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിലാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയത്. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി […]
Read more

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

മൂന്നാര്‍: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മാങ്കുളം താളുംകണ്ടം സെറ്റില്‍മെന്റ് പുത്തന്‍പുരക്കല്‍ ടി. രഘുവാണ് (42) അറസ്റ്റിലായത്. ഭാര്യ മിനി(39)ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ തമ്മിൽ നിരന്തരം കലഹം പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയ ഇയാൾ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മിനിയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. Content: Husband arrested for attempting to […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix