Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

കശ്മീരില്‍ രണ്ടു ലഷ്‌ക്കറെ തയിബ സംഘാംഗങ്ങളെ സൈന്യം വധിച്ചു

ശ്രീനഗര്‍: പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്‌ക്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടല്‍. സംശകരമായ സാഹചര്യത്തില്‍ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന്‍ […]
Read more

2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

രാജ്യത്ത് 2019 മുതൽ 2025 വരെയുള്ള 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നുവെന്ന് കേന്ദ്രസർക്കാർ. ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ സ്വീകാര്യതയിൽ വർദ്ധനവ് ഉണ്ടായതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഡിജിറ്റലൈസേഷൻ രാജ്യത്ത് കറൻസികളെ ആശ്രയിക്കുന്നത് കുറച്ചുവെന്നും, എന്നാൽ വിനിമയം കുറേക്കൂടി സുതാര്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ […]
Read more

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം കടലിൽ ഭൂചലനം

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈ 22-ന് രാവിലെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. Content: Earthquake in the sea near Andaman and Nicobar Islands
Read more

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ച് സൈന്യം. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.
Read more

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത്‌ വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങവെയാണ് കൊലപാതകം. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കെവിന്റെ ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം […]
Read more

ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ തരൂർ പങ്കെടുക്കില്ല

ന്യൂഡൽഹി: ലോക്സഭ ഇന്ന് ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയം ചർച്ച ചെയ്യും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്നാണ് തരൂർ അറിയിച്ചിരിക്കുന്നത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും ചർച്ചക്ക് തുടക്കമിടുക. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംസാരിക്കും. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെയാകും സംസാരിക്കുക.
Read more

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. Content: Maoist hunt in Chhattisgarh; 4 Maoists killed by security forces in Bijapur
Read more

മനുഷ്യക്കടത്ത് ആരോപണം; മലയാളി കന്യാസ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയും ആണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്യാസ്ത്രീകൾ. സെക്ഷൻ 143 ബിഎൻഎസ് (മനുഷ്യക്കടത്ത്) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. നാളെ […]
Read more

ഹരിദ്വാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറുപേര്‍ക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മാനസദേവീക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ മുപ്പത്തഞ്ചോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. Content: Six people die in stampede at temple in Haridwar
Read more

അഹമ്മദാബാദ് വിമാനാപകടം: 166 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25 ലക്ഷം രൂപവീതം സഹായം നല്‍കിയത്. ബാക്കിയുള്ള 52 പേരുടെ ആവശ്യമായ രേഖകള്‍ പരിശോധിച്ചശേഷം സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സ് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Read more
Advertisement
WhiteswanTV Footer