Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം

ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് 10 വർഷം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലേക്ക് എത്തിയത് തന്നെ കോടിക്കണക്കിനു യുവാക്കൾക്ക് പ്രചോദനം നൽകിയായിരുന്നു. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ മിസൈൽമാനായ കലാം. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും ഡോക്ടർ കലാം ആയിരുന്നു. ഇന്ത്യയുടെ […]
Read more

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെയാകെ അറിയിക്കുന്നതായിരുന്നു കാർഗിലിൽ ഇന്ത്യ നേടിയ വിജയം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. 5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് […]
Read more

മാലദ്വീപിന് 4850 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഇന്ത്യ

മാലെ: ദീർഘനാളുകളായി നയതന്ത്ര അകല്‍ച്ചയിലായിരുന്നു മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. പ്രതിരോധം, വ്യാപാരം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനു പിന്നാലെ, വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ വലേന വിമാനത്താവളത്തിലിറങ്ങിയ മോദിക്ക് മാലദ്വീപ് പ്രധാനമന്ത്രി മുയിസുവും മന്ത്രിമാരും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പു […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവ്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ ചെലവ് 295 കോടി രൂപ. 2021 മുതല്‍ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവാണിത്. 2025-ല്‍ അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ക്ക് ഇതിന് പുറമെ 67 കോടി രൂപയോളം ചെലവായതായും കേന്ദ്ര സര്‍ക്കാര്‍ പങ്കുവച്ച കണക്കിൽ പറയുന്നു. അതേസമയംഈ വര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശിച്ച മൗറീഷ്യസ്, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് & ടോബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ […]
Read more

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്രമോദി

തുടർച്ചയായി ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രി പദവിയിൽ ഇരുന്നതിൽ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. ഇന്ന് മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് നരേന്ദ്രമോദി മറികടന്നത് (4077 ദിവസം). 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് (6130 ദിവസം). തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച […]
Read more

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണ വിവാദം; നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം

ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ തുടർച്ചയായി നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം. വിഷയം ഉന്നയിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ അംഗങ്ങൾ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ രാജി ചർച്ച ചെയ്യണമെന്ന് ആവശ്യം രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി. ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലോക്സഭയിൽ ഉടൻ ആരംഭിക്കും. പഹൽ ഗാം ഭീകരാരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും […]
Read more

കനത്ത മഴ: ഡല്‍ഹിയില്‍ വെള്ളക്കെട്ട രൂക്ഷം, ഗതാഗത കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. പലയിടങ്ങളിലും ഉണ്ടായ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ലെങ്കിലും സമാനമായ കാലാവസ്ഥ തുടരുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ സഫ്ദര്‍ജംഗ് കാലാവസ്ഥാ കേന്ദ്രത്തില്‍ 14.4 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ലോധി റോഡില്‍ 20.6 മില്ലിമീറ്റര്‍, പാലം […]
Read more

നിമിഷ പ്രിയയുടെ മോചനം; ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനുശേഷവും നിമിഷ പ്രിയയുടെ കുടുംബത്തിനാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേസില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്‌സ്വാല്‍ പറഞ്ഞു. നിമിഷ പ്രിയയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നല്‍കുന്നുണ്ട്. അവരെ സഹായിക്കാന്‍ അഭിഭാഷകനെ നിയമിച്ചിട്ടുണ്ട്. യെമനിലെ പ്രാദേശിക ഭരണകൂടവുമായും കൊല്ലപ്പെട്ട തലാലിന്റെ […]
Read more

ശുഭാംശു ശുക്ലയുടെ വാക്കുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ആര്‍.ടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെഅഞ്ചാംക്ലാസുകാര്‍ പഠിക്കും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കും. പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ശുഭാംശു ശുക്ലയെക്കുറിച്ച് പഠിക്കുന്നത്. ” പുറത്തുനിന്നും ഭൂമിയെ കണ്ടപ്പോൾ ആദ്യം മനസ്സില്‍ തോന്നിയത് ഭൂമി മുഴുവൻ ഒന്നായി തോന്നുന്നു എന്നാണ്. ഒരതിര്‍ത്തിയും കാണാനായില്ല. ഒരതിര്‍ത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നമ്മളെല്ലാവരും മനുഷ്യകുലത്തിന്റെ ഭാഗമാണ്. ഭൂമി നമ്മുടെ വീടും. […]
Read more

പ്രകാശ് രാജിനും റാണ ദഗ്ഗുബാട്ടിക്കും വിജയ് ദേവരകൊണ്ടയ്ക്കും ഇഡി നോട്ടീസ്

ഹൈദരാബാദ്: നടന്മാരായ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഹൈദരാബാദിലെ ഇഡി ഓഫീസാണ് മൂന്നുപേര്‍ക്കുമെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. റാണ ദഗ്ഗുബാട്ടിയോട് ജുലൈ 23-ന് ഹൈദരാബാദിലെ ഇഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രകാശ് രാജിനോട് 30-നും വിജയ് ദേവരകൊണ്ടയോട് ഓഗസ്റ്റ് ആറിനും ഹാജരാവാന്‍ ആവശ്യപ്പെട്ടു. നടന്‍ മോഹന്‍ബാബുവിന്റെ മകളും വിഷ്ണു മഞ്ചുവിന്റെ സഹോദരിയുമായ ലക്ഷ്മി മഞ്ചുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer