Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

കുവൈത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ എയർലൈനുകൾ

ഇന്ത്യയും കുവൈത്തും പുതുതായി ഒപ്പുവെച്ച വ്യോമയാന സേവന കരാർ പ്രകാരം പ്രതിവാരം 6,000 അധിക സീറ്റുകൾക്ക് കൂടി അനുമതി ലഭിച്ചു.ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ 2025 ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇൻഡിഗോ പ്രതിവാരം ഏകദേശം 5,000 അധിക സീറ്റുകളാണ് കുവൈത്ത് സിറ്റിയിലേക്ക് ലക്ഷ്യമിടുന്നത്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഏകദേശം 3,000 സീറ്റുകൾ വീതം ആവശ്യപ്പെടുമെന്ന് കരുതുന്നു. […]
Read more

ധാക്കയില്‍ നടക്കുന്ന എസിസി യോഗത്തില്‍ ബിസിസിഐ പങ്കെടുക്കില്ല

ധാക്ക: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ ബിസിസിഐ. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരിഗണിച്ച് യോഗവേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. വേദി ധാക്കയില്‍ നിന്ന് മാറ്റിയിലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ ഇന്ത്യ വേദിയാവുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യ – പാകിസ്ഥാന്‍ മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരിക്കുന്നത്. വേദി മാറ്റിയിലെങ്കിൽ […]
Read more

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡൽഹി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഒരു മാസം നീളുന്ന സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ ആവശ്യപ്പെടും. ആദായ നികുതി ഭേദഗതി ബില്ലടക്കം സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. പഹൽഗാം ഭീകരാക്രമണം, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, ഇന്ത്യ – പാക് സംഘർഷത്തിലെ ട്രംപിൻ്റെ നിലപാട് തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ […]
Read more

ധർമസ്ഥല വെളിപ്പെടുത്തലിൽ അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാർ: സിദ്ധരാമയ്യ

കർണാടകയിലെ ധർമസ്ഥല വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് അന്വേഷണറിപ്പോർട്ട് നൽകട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു. പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗത്തിനിരയായ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല വിവാദങ്ങളിൽ നിറയുന്നത്. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ […]
Read more

പഹല്‍ഗാം ഭീകരാക്രമണം; അമേരിക്ക ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വാഷിങ്ടന്‍: ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. 2008 ലെ മുംബൈ ഭീകര ആക്രമണത്തിനുശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് പഹല്‍ഗാമിലേത്. ഭീകരതയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്നും പ്രസ്താവനയില്‍ മാര്‍കോ റൂബിയോ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തില്‍ ഇന്ത്യ നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നില്‍ ടി.ആര്‍.എഫ് […]
Read more

ടിവികെയുടെ ‘കൊടിമോഷണമെന്ന ആരോപണം;നടന്‍ വിജയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് നോട്ടിസ് അയച്ചു. കൊടിയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ‘മോഷണ’മാണെന്ന് ആരോപണം ഉണ്ടായിരുന്നു. അരോപണം ഉന്നയിച്ച സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാന്‍ട്രോര്‍ ധര്‍മ പരിപാലന സഭയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്‍പന്നങ്ങള്‍ക്കുള്ള റജിസ്റ്റേഡ് മുദ്ര രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ രാമമൂര്‍ത്തി ചോദിച്ചു. […]
Read more

കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: അപൂര്‍വ സാഹചര്യങ്ങളില്‍ കക്ഷികള്‍ പരസ്പരം ഒത്തുതീർപ്പിലെത്തിയാൽ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി.പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബലാത്സംഗം ഗുരുതരമായ കുറ്റമാണ്. ഒത്തുതീർപ്പിന്റെ പേരിൽ ബലാത്സംഗക്കേസിലെ ക്രിമിനല്‍നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹനം അർഹിക്കുന്ന ഒന്നല്ല. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോര്‍മുലവെച്ച് ഒതുക്കാനും പാടുള്ളതല്ല. ഓരോ കേസും വ്യത്യസ്തമാണ്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെടുക്കേണ്ടത്. പ്രതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ന്നെന്ന് […]
Read more

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; ജമ്മു കശ്മീരിൽ സൈനികൻ അറസ്റ്റിൽ

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സൈനികൻ ദവീന്ദർ സിംഗ് അറസ്റ്റിൽ. പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് ജമ്മു-കശ്മീരിലെ ഉറിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ നിർണായക രേഖകൾ ഐഎസ്ഐക്ക് ചോർത്തിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ. ചാരപ്പണിക്ക് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഗുർപ്രീത് സിങ് നിലവിൽ ഫിറോസ്പുർ ജയിലിലാണ്. ദവീന്ദർ സിങ്ങിന്റെ അറസ്റ്റിനുശേഷം, ജൂലൈ 15ന് അധികാരികൾ അദ്ദേഹത്തെ മൊഹാലി കോടതിയിൽ ഹാജരാക്കി. കോടതി 6 ദിവസത്തെ […]
Read more

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണമെന്ന് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ വ്യക്തമാക്കുന്നു. Content: Rahul Gandhi […]
Read more

ഇന്ത്യക്ക് മുന്നറിയിപ്പുമായി നാറ്റോ:റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ തിരിച്ചടി

വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. 50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ […]
Read more
Advertisement
WhiteswanTV Footer